സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗസില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.

സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ഇന്നിഗ്‌സില്‍ ഓസ്‌ട്രേലിയ പതറുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ്.  ആദ്യ ഇന്നിഗ്‌സ് ഇന്ത്യ 622 ന് ഡിക്ലയര്‍ ചെയ്തിരുന്നു.  വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് 159 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അതേസമയം വെളിച്ചക്കുറവു മൂലം ഇന്നത്തെ കളി നിര്‍ത്തിവച്ചു.