ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ പാകിസ്ഥാന്‍ ചെലവുചുരുക്കല്‍ നടത്തുന്നുണ്ടോ?

ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതികളുടെ പുനരവലോകനത്തിലൂടെ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും അഴിമതി മുക്തമാക്കാനും സാധിക്കുമെന്ന് പാകിസ്ഥാന്‍ തെഹരിക്-ഇ-ഇന്‍സാഫ് (പി.റ്റി.ഐ) ഗവണ്‍മെന്റിന്റെ അദ്ധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. പൊതുമേഖലാ വികസന പദ്ധതികളുടെ സംയുക്ത അര്‍ദ്ധ വാര്‍ഷിക പുനരവലോകനം ഈ മാസം അവസാനം ആരംഭിക്കും. ഇതിന്റെ ഭാഗമായി സി.പി.ഇ.സി മുന്‍ഗണനാ പട്ടികയില്‍ നിന്ന്
നൂറു കണക്കിന് പദ്ധതികള്‍ പിന്‍വലിക്കാന്‍ പി.റ്റി.ഐ ഗവണ്‍മെന്റ്
തയ്യാറായി നില്‍ക്കുകയാണ്. രാഷ്ട്രീയ പ്രേരിതം എന്നതിന്റെ
പേരിലാണ് ഈ നടപടി. പ്രധാന കല്‍ക്കരി വൈദ്യുത പ്ലാന്റായ യാര്‍ റഹീം ഖാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഗവണ്‍മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ചൈനയുടെ Overall Belt and Road Initiative നും പ്രതേ്യകിച്ച് സി.പി.ഇ.സിയ്ക്കും ആഘാതമുണ്ടാക്കും എന്നു കരുതാം.
കഴിഞ്ഞ ഗവണ്‍മെന്റ് വന്‍ ലോണുകള്‍ എടുത്തത് വഴി പാകിസ്ഥാന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഹാനി സംഭവിച്ചതായി ഇമ്രാന്‍ഖാന്‍ വീണ്ടും കുറ്റപ്പെടുത്തിയിട്ടുണ്ട്. 1,320 മെഗാവാട്ട് യാര്‍ റഹിം ഖാന്‍ വൈദ്യുത പദ്ധതി നിര്‍ത്തലാക്കുന്നത്, ചെലവ് ചുരുക്കലിന്റെ ഭാഗമായുളള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നയമാണ്. ഡിസംബറില്‍ ബീജിങ്ങില്‍ നടന്ന എട്ടാമത് സംയുക്ത ഏകോപന കമ്മിറ്റിയില്‍ ആസൂത്രണ വികസന മന്ത്രി മഖ്ദൂം ഖുഷ്‌റൂ ബക്ത്യാറിന്റെ നേതൃത്വത്തിലുളള പാകിസ്ഥാനി പ്രതിനിധി സംഘം യാര്‍ റഹിം ഖാന്‍ ഇറക്കുമതി ഇന്ധന വൈദ്യുത പ്ലാന്റിനെ സി.പി.ഇ.സി ലിസ്റ്റില്‍ നിന്നും മാറ്റാന്‍ ഔദേ്യാഗിക നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി വരുന്ന കുറച്ച് വര്‍ഷങ്ങളില്‍
പ്രാദേശികമായുളള വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍
ഇസ്ലാമാബാദിന് സ്വയം കഴിയുമെന്നും ഔദേ്യാഗികമായി
ബീജിങ്ങിനെ അറിയിച്ചിട്ടുമുണ്ട്. സി.പി.ഇ.സി ലിസ്റ്റില്‍ നിന്ന് ഈ പദ്ധതിയെ ഒഴിവാക്കണമെന്ന ആവശ്യം ചൈനയോട് വീണ്ടും പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. പാകിസ്ഥാനില്‍ ചൈനയുടെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും എന്തിനാണ് ഇമ്രാന്‍ഖാന്‍ സി.പി.ഇ.സി പദ്ധതിയെ വെട്ടിചുരുക്കുന്നത്.
പാകിസ്ഥാനിലെ പഞ്ചാബിലെ മുഖ്യമന്ത്രി ഷെഹ്ബാസ് ഷെറീഫിന്റെ നേതൃത്വത്തിലുളള പാകിസ്ഥാനി പഞ്ചാബ് ഗവണ്‍മെന്റിന്റെ കൈദ് ഇ അസം തെര്‍മല്‍ കമ്പനി കൊണ്ടുവന്നതാണ് യാര്‍ റഹിം ഖാന്‍ പദ്ധതി. ഇറക്കുമതി കല്‍ക്കരിപ്ലാന്റിന്റെ നിര്‍ദ്ദേശമനുസരിച്ച് നടപ്പിലാക്കിയ പഞ്ചാബ് കേന്ദ്രീകൃത വൈദ്യുത പദ്ധതിയാണ് ഇത്. സി.പി.ഇ.സി പദ്ധതികളുമായി ബന്ധപ്പെട്ട മുന്‍ ഗവണ്‍മെന്റ് നടത്തിയ വ്യാപാരങ്ങളില്‍ സുതാര്യത ഇല്ലെന്നും ഇമ്രാന്‍ഖാന്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ ആക്ഷേപം
ശരിയാണെന്ന് സമര്‍ത്ഥിക്കാനും, പഞ്ചാബിലെ ചില രാഷ്ട്രീയ
വ്യവസായ പ്രമുഖരായ തല്‍പ്പരകക്ഷികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി രാഷ്ട്രീയ പ്രേരിതമായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ പദ്ധതികള്‍ എന്നും തെളിയിക്കാന്‍ വേണ്ടിയാണ് സി.പി.ഇ.സി മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഇമ്രാന്‍ഖാന്‍ ഈ പദ്ധതിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇമ്രാന്‍ഖാന്‍ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുളള അതിമോഹകരമായ പദ്ധതികള്‍ക്കായി ഈ സി.പി.ഇ.സി പദ്ധതികളുടെ ഫണ്ട് വകമാറ്റി നല്‍കുക വഴി സാധിക്കും. ഇത്കൂടാതെ സമൂഹത്തിലെ
താഴേത്തട്ടിലുളളവര്‍ക്ക് 50 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക എന്ന ലക്ഷ്യം നിറവേറ്റാനുളള നയാ പാകിസ്ഥാന്‍ ഭവന പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ മുഖ്യ ഇനമാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് കടം വാങ്ങുന്നവര്‍ ചൈനീസ് ലോണുകള്‍ തിരിച്ച് നല്‍കാന്‍ ഈ പണം ഉപയോഗിക്കരുതെന്ന് അമേരിക്ക
മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അങ്ങനെ ഇസ്ലാമാബാദ് ഇരട്ടസമ്മര്‍ദ്ദ നയങ്ങള്‍ സ്വീകരിക്കുകയാണ്. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെയും ജനങ്ങളെയും
പരിപോഷിപ്പിക്കുന്നതിനായി പ്രഖ്യാപിത കാര്യപരിപാടിയില്‍
കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതിനാലാണ് പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഐ.എം.എഫില്‍ നിന്നും പണം പാകിസ്ഥാന്‍ ഉപാധികള്‍
ഒന്നുമില്ലാതെ ലഭ്യമാക്കുകയാണെങ്കില്‍ ചൈനയുമായുളള
സി.പി.ഇ.സി പദ്ധതി ഉടമ്പടി പുനരവലോകനം ചെയ്യാന്‍
പാകിസ്ഥാന്‍ തയ്യാറാണ്. ഇക്കാര്യം അമേരിക്കയേയും ഐ.എം.എഫിനെയും അറിയിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഈ വിഷയത്തിന് ചൈന വലിയ പ്രാധാന്യം ഒന്നും നല്‍കിയിട്ടില്ല. മറിച്ച് ഊര്‍ജ്ജ സംയോജനത്തനായി
പാകിസ്ഥാനും ചൈനയുമായി സംയുക്ത പഠനങ്ങള്‍ നടത്താനുളള തന്ത്രപരമായ നിര്‍ദ്ദേശമാണ് ചൈന കൈക്കൊണ്ടിട്ടുളളത്. ഇതുവരെ പി.റ്റി.ഐ ഗവണ്‍മെന്റിന്റെ സി.പി.ഇ.സി പദ്ധതിയെ അവരുടെ വമ്പന്‍ നയമായി മാറ്റാന്‍ സാധിച്ചിട്ടില്ല. റഹിം യാര്‍ ഖാന്‍ പദ്ധതി പോലെ മറ്റ് പദ്ധതികളും സി.പി.ഇ.സി മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാക്കുകയാണെങ്കില്‍ ചൈനയ്ക്ക് പാകിസ്ഥാനുമായിട്ടുളള ബന്ധം കൂടുതല്‍ തന്ത്രപരമാക്കേണ്ടിവരും. ഇത്രയും
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പാകിസ്ഥാന് ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

തയ്യാറാക്കിയത് : ഡൊ.സൈനബ് അഖ്ത്തര്‍,
ഐ.ഡി.എസ്.എ, തെക്കന്‍ ഏഷ്യന്‍ കേന്ദ്രം റിസര്‍ച്ച് അസോസിയേറ്റ്

വിവരണം : അര്‍ച്ചന