ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവിലുളള നിരക്കുകളും സ്ലാബുകളും തുടരും.

വ്യക്തിഗത ആദായനികുതി പരിധി ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. ഒപ്പം ഒന്നരലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ക്കും നികുതി ഒഴിവാക്കി. ഫലത്തില്‍ ആറരലക്ഷം രൂപവരെ നികുതി നല്‌കേണ്ടതില്ല.
ബാങ്ക് ഡെപ്പോസിറ്റുകള്‍, പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകള്‍ എന്നിവയ്ക്കുള്ള ടിഡിഎസ് പരിധി 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിലധികം സര്‍വ്വീസുള്ളവരുടെ നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷം രൂപയില്‍ നിന്നും 30 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി കേന്ദ്രമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.