ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ; ധോണി കളിക്കുമെന്നുറപ്പായി.

ന്യൂസിലാന്റുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.  അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 3-1 ന് മുന്നിലാണ്.  വെല്ലിംഗ്ടണില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ നായകന്‍ എം എസ് ധോണി കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.  20-ട്വന്റി പരമ്പരയ്ക്കു മുന്‍പ് ടീമിന്റെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ വിജയം ആവശ്യമാണെന്ന് പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു.