ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള സംഝോതാ എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വ്വീസ് ഇന്ന് പുന:രാംഭിക്കും.

ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന സംഝോതാ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഇന്ന് പുനഃരാരംഭിക്കും. ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയച്ചതിന് പിന്നാലെയാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഝോതാ എക്സ്പ്രസ് ട്രെയിന്റെ സര്‍വ്വീസ് നിര്‍ത്തിവച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള സര്‍വ്വീസ് ഇന്ന് ആരംഭിക്കും. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും.