ലോക സഭാതെരഞ്ഞെപ്പിനുള്ള കേന്ദ്ര നിരീക്ഷകരുടെ യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷകരുടെ യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും ചര്‍ച്ചയാകും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അശോക് ലാവാസ, സുശീല്‍ ചന്ദ്ര എന്നിവര്‍ നിരീക്ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.