സായുധ സേനയില്‍ ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.

ധീരതാ പുരസ്‌കാരങ്ങളും വിശിഷ്ട സേവനത്തിനുള്ള അംഗീകാരങ്ങളും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. സായുധസേനകളുടെ ആഭിമുഖ്യത്തിലാണ് രാഷ്ട്രപതി ഭവനില്‍ ചടങ്ങ് സംഘടിപ്പിച്ചത്.
മരണാനന്തര ബഹുമതിയായി രണ്ട് കീര്‍ത്തിചക്രങ്ങളും ഒരു ശൗര്യചക്രയും സമ്മാനിച്ചു. കരസേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവത്തിനാണ് പരം വിശിഷ്ടസേവാ പുരസ്‌കാരം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യരക്ഷാമന്ത്രി നിര്‍മലാ സീതാരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.