അസരിനെതിരായ നിരോധനനീക്കം ചൈന വീണ്ടും തടഞ്ഞു

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ-എ-മുഹമ്മദിന്റെ മേധാവി മസൂദ് അന്‍സറിനെ ആഗോള ഭീകരന്‍ എന്ന് പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്സ്രഭാ നീക്കത്തിന് തുടര്‍ച്ചയായ നാലാം തവണയും ചൈന തടസ്സമുണ്ടാക്കി. ഇന്ത്യയുടെ ജമ്മു കാശ്മീരില്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെ.ഇ.എം.നാണ്. നാല്‍പ്പതിലേറെ ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഈ സംഭവം ഇന്ത്യ-പാക് ബന്ധങ്ങളെ ഏറ്റവും

മോശപ്പെട്ട നിലയില്‍ എത്തിച്ചിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നും മസൂദ് അസറിന് നിരോധനം
ഏര്‍പ്പെടുത്താനുള്ള നീക്കം ചൈന വീണ്ടും തടസ്സപ്പെടുത്തിയതില്‍ ന്യൂഡല്‍ഹി കടുത്ത നിരാശ പ്രകടിപ്പിച്ചു.
പാകിസ്ഥാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും ഗുണഭോക്താവുമാണ് ചൈന. അസറിന് നിരോധനം ഏര്‍പ്പെടുത്താനുള്ള അന്താരാഷ്ട്ര നീക്കത്തിനോടൊപ്പം നിന്നാല്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി എന്ന സി.പി.ഇ.സി. പദ്ധതിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന ഉത്ക്കണ്ഠയാണ് ചൈനയെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല ചൈനയുടെ സിംഗ് ജിയാങ് പ്രവിശ്യയിലുള്ള ഭൂരിപക്ഷ മുസ്ലീം സമൂഹത്തിനിടയില്‍ തീവ്രവാദ സാധ്യത ചൈന ഭയക്കുകയും ചെയ്യുന്നു.
ജെ.ഇ.എം.നെ സംബന്ധിച്ചിടത്തോളം ഇസ്ലാമാബാദ് ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യ സൈനികേതര വ്യോമക്രമണങ്ങള്‍ തുടക്കമിട്ടപ്പോള്‍ തന്നെ സിവില്‍ ഗവണ്‍മെന്റിനും സൈന്യത്തിനും മദ്ധ്യേ നില നില്‍ക്കുന്ന അഭിപ്രായഭിന്നത പുറത്തുവന്നിരുന്നു. പാകിസ്ഥാന്റെ സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ജെ.ഇ.എം. പാകിസ്ഥാനില്‍ ഇല്ലേയില്ല എന്നാണ് പറഞ്ഞത്.
എന്നാല്‍ ജെ.ഇ.എം. മേധാവി മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്നും ഗവണ്‍മെന്റ് അദ്ദേഹവുമായി

സമ്പര്‍ക്കത്തിലാണെന്നുള്ള പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന ഇതിനടുത്ത ദിവസങ്ങളില്‍
പുറത്തുവന്നു. മസൂദ് അസര്‍ അതീവഗുരുതരാവസ്ഥയിലാണെന്നും വീട്ടിന് പുറത്ത് പ്രത്യക്ഷപ്പെടാനുള്ള സ്ഥിതിയിലല്ലെന്നും തുടര്‍ന്ന് ഖുറേഷി വെളിപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെ ജെ.ഇ.എം.ന് ആക്രമണത്തില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കാമെന്ന നിര്‍ദ്ദേശം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനില്‍ നിന്നുമുണ്ടായി. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന പ്രസ്താവന ജെ.ഇ.എം. നടത്തിയിട്ടുപോലും സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയാണ്.
ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതില്‍ പാകിസ്ഥാന്റെ സമീപനം ആത്മാര്‍ത്ഥമല്ല മുംബൈ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടിക്കപ്പെടുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അജ്മല്‍ കസബ് എന്ന ഭീകരനെ പാകിസ്ഥാന്‍ പൗരനാണെന്ന് സമ്മതിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. ആഗോള മാധ്യമങ്ങള്‍ തെളിവ് നല്‍കിയതോടെ ഇതംഗീകരിക്കാന്‍ പിന്നീട് പാകിസ്ഥാന്‍ നിര്‍ബന്ധിതരായിരുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നിരന്തരം പരാതിപ്പെടുന്നുണ്ട്. പ്രധാന രാജ്യങ്ങള്‍
ശക്തമായ പ്രതികരണം നടത്താത്തിടത്തോളം പാകിസ്ഥാന്റെ മനോഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ല. രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന നിലയില്‍ ഭീകരവാദം എന്ന ആഗോള
തിന്മയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കേണ്ട ഉത്തരവാദിത്വം ചൈനയ്ക്കുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയത്തെ അനുകൂലിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. തീരുമാനം വൈകിപ്പിച്ച് ന്യൂഡല്‍ഹി നടപടിക്കാവശ്യമായ തെളിവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു അഭിപ്രായത്തെ വഴിതെറ്റിക്കാനാണ് തുടരെ തുടരെ ഈ വാഗ്ദാനം നല്‍കപ്പെട്ടത്. അതീവ ഹീനമായ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെ.ഇ.എം. ഏറ്റെടുത്തതിന് ശേഷവും ഇസ്ലാമാബാദ് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ചു. ഈ പശ്ചാത്തലത്തിലാണ് പാക് സൈന്യം ജെ.ഇ.എം. പാകിസ്ഥാനില്‍ ഇല്ല എന്ന പ്രസ്താവനയുമായി എത്തിയത്.
ജെ.ഇ.എം. യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന് ഒരു മുതല്‍ക്കൂട്ടാണ്. പാകിസ്ഥാന്‍ ആസ്ഥാനമാക്കിയാണ് ജെ.ഇ.എം. പ്രവര്‍ത്തിക്കുന്നതെന്ന് അടുത്തിടെ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞു. മാത്രമല്ല ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ജെ.ഇ.എം.നെ ഉപയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് നേരെ പരാജയപ്പെട്ട രണ്ട് വധശ്രമങ്ങള്‍ സംഘടന നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ കര്‍മ്മ പദ്ധതി പ്രകാരം ഭീകര സംഘടനകള്‍ക്കെതിരെ നടപടി

കൈക്കൊള്ളുമെന്ന പാക് ഗവണ്‍മെന്റിന്റെ അവകാശവാദവും ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. പുല്‍വാമ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ചൈന ഇസ്ലാമാബാദിനുള്ള തങ്ങളുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ ഹീനമായ ഭീകരാക്രമണങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും തേടുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

തയ്യാറാക്കിയത് :

അശോക് ഹാന്‍ഡു  രാഷ്ട്രീയ വ്യാഖ്യാതാവ്

വിവരണം :       വി. സുഷമ