ലോക്‌സഭാ തിരഞ്ഞെടുപ്പ് : എന്‍ സി പി 12 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും 11 ഉം ലക്ഷദ്വീപില്‍ നിന്ന് ഒന്നുമായി പട്ടികയില്‍ 12  സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. റായ്ഗഡില്‍ നിന്ന് മുന്‍ മന്ത്രി സുനില്‍ താക്കറെ, ബാരാമട്ടിയില്‍ നിന്ന് എന്‍ സി പി നേതാവ് ശരത് പവാറിന്റെ മകളും സിറ്റിംഗ് എം.പിയുമായ സുപ്രിയ സുലെ, താനെയില്‍ നിന്നും ആനന്ദ് പരാഞ്ച്‌പെ തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു.