സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ തുടക്കം.

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ തുടക്കമായി. 200 രാജ്യങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. 24 ഇന മത്സരങ്ങളില്‍ 7500 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനുണ്ട്. 2500 വനിതകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ ഇതാദ്യമായി 14 വനിതകളെ മത്സരങ്ങള്‍ക്ക് അയച്ചിട്ടുണ്ട്.