അബുദാബിയില്‍ സ്‌പെഷ്യല്‍ ഒളിംമ്പിക്‌സിന് കൊടിയിറങ്ങി; 368 മെഡലുകളുമായി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ.

യു.എ.ഇ യിലെ അബുദാബിയില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. മേളയില്‍ 368 മെഡലുകളാണ് ഇന്ത്യ നേടിയത്. 85 സ്വര്‍ണം, 154 വെള്ളി, 129 വെങ്കലം ഉള്‍പ്പെടെയാണ് ഇന്ത്യ 368 മെഡലുകള്‍ നേടിയത്. ഇന്ത്യന്‍ ഭാരദ്വോഹകര്‍ 20 സ്വര്‍ണ്ണവും 33 വെള്ളിയും 43 വെങ്കലവും കരസ്ഥമാക്കി. റോളര്‍ സ്‌കേറ്റിംഗില്‍ മാത്രം 13 സ്വര്‍ണ്ണമുള്‍പ്പെടെ 49 മെഡലുകളാണ് ഇന്ത്യ വാരികൂട്ടിയത്. സൈക്കിളിംഗില്‍ 11 സ്വര്‍ണ്ണവും 14 വെള്ളിയും 20 വെങ്കലവുമുള്‍പ്പെടെ 45 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. ട്രാക്കിനങ്ങളില്‍ 39 സ്വര്‍ണ്ണമാണ് രാജ്യത്തിന് ലഭിച്ചത്. 284 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മേളയില്‍ പങ്കെടുത്തത്.