സുസ്ഥിര ഭാവിക്കായി ലോകം രൂപരേഖ തയ്യാറാക്കുന്നു.

ലോകം പ്രതിജ്ഞയെടുത്തു കഴിഞ്ഞു. മലിനവും, പെട്ടെന്നു ചൂടാകുന്നതും, നിസാര ഗ്രഹവുമായ ഭൂമിയെ സംരക്ഷിക്കാനായി. കൂടാതെ കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്കുള്ള സമൂലമായ മാറ്റത്തിനും വേണ്ടി അടിത്തറ പാകുകയും ചെയ്തുകഴിഞ്ഞു. അപ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നൂതന ആവിഷ്‌ക്കാരങ്ങള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്യുന്നു.
കെനിയയിലെ നയ്‌റോബിയില്‍ അടുത്തിടെ നടന്ന അഞ്ചു ദിവസത്തെ യു.എന്‍ പാരിസ്ഥിതിക സമ്മേളനത്തില്‍ 179 യു എന്‍ അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഇതു സംബന്ധിച്ച പ്രതിജ്ഞ എടുത്തു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, സുസ്ഥിര ഉല്‍പ്പാദനവും ഉപഭോഗവും എന്നിവയ്ക്കുള്ള നൂതനമായ പരിഹാരങ്ങള്‍ എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം. മാറ്റത്തിനു വേണ്ടിയുളള ഉറച്ച രൂപരേഖ മന്ത്രിമാര്‍ അവതരിപ്പിച്ചു. സുസ്ഥിരമായ ഉപഭോഗം, ഉല്‍പ്പാദനം എന്നിവയിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്‍രെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും അവര്‍ ധാരണയുണ്ടാക്കി.
ആഗോള പാരിസ്ഥിതിക വെല്ലുവിളികള്‍, പ്രശ്‌നങ്ങള്‍ നേരിടാനുള്ള പ്രമേയങ്ങളുടെ കരടു രൂപം സമ്മേളനത്തില്‍ പാസാക്കി. തുടര്‍ന്നു നടന്ന ഉന്നതതല സമ്മേളനത്തില്‍ പദ്ധതിയുടെ നടത്തിപ്പു രേഖയും 2020-2021 ലെ ബജറ്റും അവതരിപ്പിച്ചു.
2030 ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള 26 പ്രമേയങ്ങളും തീരുമാനങ്ങളും സമ്മേളനത്തില്‍ കൈക്കൊണ്ടു. ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക പദ്ധതിയുടെ വസ്തുതാനയത്തിന് 2025 ഓടെ പിന്തുണയും പ്രഖ്യാപിച്ചു.
സമുദ്രങ്ങള്‍, ദുര്‍ബലമായ ആവാസവ്യവസ്ഥകള്‍ എന്നിവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. സമുദ്രാന്തര്‍ഭാഗത്തും മറ്റുമുള്ള പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് നിരവധി പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര പാരിസ്ഥിതിക സമ്മേളനം കൈക്കൊണ്ടു.
അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള അഞ്ച് തലവന്മാര്‍ 157 പരിസ്ഥിതി മന്ത്രിമാര്‍, ഉപമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 5000 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇവരില്‍ ശാസ്ത്രജ്ഞര്‍, വ്യാപാര പ്രമുഖര്‍, അദ്ധ്യാപകര്‍, സാമൂഹിക പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടും.
ആറാമത് ആഗോള പരിസ്ഥിതി അവലോകനം, ജിയോ 6 ഈ സമ്മേളനത്തില്‍ നിലവില്‍ വന്നു. ആരോഗ്യം മാനവ സൗഹ്യം പരിസ്ഥിതി നില എന്നിവ തമ്മിലുള്ള ബന്ധം എടുത്ത് കാണിക്കുന്നതാണ് ജിയോ 6.
ആഗോള പരിസ്ഥിതിയുടെ സമഗ്രമായ വിലയിരുത്തലാണ് ആരോഗ്യമുള്ള ഗ്രഹം, ആരോഗ്യമുള്ള ജനങ്ങള്‍ എന്ന വിഷയം പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട്. ഇതില്‍ നിരവധി വിഷയങ്ങളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ഉള്‍പ്പെടുന്നു.
അടിയന്തിര നടപടിയെടുത്തില്ലെങ്കില്‍ 2050 ഓടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജലമലിനീകരണത്തിലൂടെയും വായുമലിനീകരണത്തിലൂടെയും ജീവന്‍ നഷ്ടപ്പെടുമെന്ന് ജിയോ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതിക സംഘടനയായ ഐക്യരാഷ്ട്ര സഭ പാരിസ്ഥിതി സംഘടനയുടെ തീരുമാനങ്ങള്‍ സെപ്തംബറില്‍ നടന്ന ഐക്യരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയിലെടുത്ത തീരുമാനങ്ങളെക്കാള്‍ പുരോഗതിയുള്ള ആഗോള അജണ്ട നിര്‍ണ്ണയിക്കുന്നു.

സ്‌ക്രിപ്റ്റ് : : കെ. വി. വെങ്കട സുബ്രഹ്മണ്യന്‍
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍