16 പേര്‍ അടങ്ങിയ പുതിയ സ്ഥാനാര്‍ത്ഥി പട്ടിക ബി.എസ്.പി. ഇന്ന് പുറത്തിറക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 16 പേരുടെ പുതിയ സ്ഥാനാര്‍ത്ഥിപട്ടിക ബി.എസ്.പി. ഇന്ന് പുറത്തിറക്കി. മുന്‍ എം.പി., ഭീഷ്മ ശങ്കര്‍, ശാന്ത്കബിര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും, ഭദോഹി മണ്ഡലത്തില്‍ നിന്ന് രംഗനാഥ് മിശ്രയും മത്സരിക്കും. പ്രതാപ്ഗഡ് മണ്ഡലത്തില്‍ നിന്നും അശോക് കുമാര്‍ ത്രിപാഠിയും, ഡോമാരിയാ ഗന്‍ജ് മണ്ഡലത്തില്‍ നിന്നും അഫ്താബ് ആലമും ബി.എസ്.പി യ്ക്കുവേണ്ടി ജനവിധി തേടും.