ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടും.

ഐ.പി.എല്‍ ക്രിക്കറ്റില്‍ മൂന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും അവസാന സ്ഥാനത്തുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഇന്ന് ഏറ്റുമുട്ടും. രാത്രി എട്ടിന് ബെംഗലൂരുവിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 39 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മറ്റൊരു മല്‍സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ചെന്നൈ പോയിന്റ് നിലയില്‍ ഒന്നാമതെത്തി.