ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയപ്രദയ്ക്ക് എതിരായ പരാമര്‍ശത്തില്‍ സമാജ്‌വാദി നേതാവ് അസംഖാനോട് ദേശീയ വനിതാകമ്മീഷന്‍ വിശദീകരണം തേടി.

ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്, ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. സ്ത്രീകളുടെ അന്തസിനെ മൊത്തത്തില്‍ അപമാനിക്കുന്നതാണ് അസംഖാന്‍ നടത്തിയ പ്രസ്താവനയെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്ന് ഇത്തരം പരാമര്‍ശം ഒട്ടും പ്രതീക്ഷിക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍, വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ അസംഖാനോട് ആവശ്യപ്പെട്ടു. അസംഖാന് മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.