മഹാരാഷ്ട്രയിലെ ഗദ്ചിരോളി – ചിമൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നാല് നക്‌സല്‍ ബാധിത പോളിംഗ് സ്റ്റേഷനുകളില്‍ നാളെ റീപോളിംഗ്

രാജ്യത്ത് നിന്ന് ഭീകരപ്രവര്‍ത്തനങ്ങളും അഴിമതിയും പട്ടിണിയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്‌വയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ പണ്ഡിറ്റുകളെ അവരുടെ ജന്മനാട്ടില്‍ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെ.പി. യെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം കോണ്‍ഗ്രസ് നയമായിരുന്നുവെന്ന്
ശ്രീ. മോദി കുറ്റപ്പെടുത്തി. പി.ഡി.പി., നാഷണല്‍ കോണ്‍ഫറന്‍സ് , കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ഇന്ത്യാവിരുദ്ധത അവരുടെ
പ്രകടന പത്രികയിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബ വാഴ്ച ജനാധിപത്യത്തിന് എതിരാണെന്ന്
ഡോ. ബി.ആര്‍. അംബേദ്ക്കറിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. അംബേദ്ക്കറിനോടുള്ള ആദരസൂചനകമായി കുടുംബ വാഴ്ചക്കെതിരെ വോട്ട് ചെയ്യണമെന്നും ശ്രീ. മോദി ആവശ്യപ്പെട്ടു.