അടുത്ത മാസം 30-ന് ബ്രിട്ടണില്‍ ആരംഭിക്കുന്ന ഐ.സി.സി ലോകകപ്പ് മത്സരത്തിലേക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ഐ.സി.സി ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റന്‍. മുന്‍ നായകന്‍ എം.എസ്. ധോണിയാണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചു. ഋഷഭ് പന്തിനെ പരിഗണിച്ചില്ല. രോഹിത് ശര്‍മ്മയാണ് ഉപനായകന്‍.
ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ , ഹാര്‍ദ്ദിക് പാണ്‌ഡ്യെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് മുംബൈയില്‍ ഇന്ന് ടീമിനെ പ്രഖ്യാപിച്ചത്.
അടുത്ത മാസം 30 മുതല്‍ ഇംഗ്ലണ്ടിലാണ് മത്സരം.