റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

റഫേല്‍ ഇടപാട് സംബന്ധിച്ച് സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ഹര്‍ജിയിന്മേല്‍ സുപ്രീംകോടതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് നോട്ടീസ് അയച്ചു. കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചതില്‍ അടുത്ത തിങ്കളാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കോടതി  ശ്രീ. രാഹുലിന് നിര്‍ദ്ദേശം നല്‍കി. ബിജെപി എം.പി മീനാക്ഷി ലേഖിയാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.