ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് അന്താരാഷ്ട്ര നാണയനിധിയുടെ അഭിനന്ദനം

ഇന്ത്യയുടെ കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തിലധികമാണ്. ഇത് ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റി. ആഗോള നിക്ഷേപം, ബ്രിക്‌സിന്റെ അനിശ്ചിതാവസ്ഥ ദുര്‍ബലമായ വ്യാപാര സംരക്ഷണം തുടങ്ങിയ പല കാരണങ്ങളാല്‍ ലോകത്ത് മിക്ക
-2-
രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലുള്ള ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ഈ വളര്‍ച്ച പ്രശംസനീയമാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ ഒരു നേരിയ വര്‍ദ്ധനവും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വളര്‍ച്ചയ്ക്ക് കാരണമായതായും ഐ.എം.എഫ്. വിലയിരുത്തി. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കിയും ധനക്കമ്മി കൂട്ടാതെയും ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും ഇന്ത്യയ്ക്കകത്തുമുള്ള വ്യാവസായിക സാമ്പത്തിക വിദഗ്ധന്മാര്‍ പുകഴ്ത്തിയ ചില പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യ പുറത്തിറക്കി. 2017 ജൂലായ് ഒന്നിന് ഇന്ത്യ നടപ്പിലാക്കി. ചരക്ക് സേവന നികുതി നിയമം സാമ്പത്തിക പരിഷ്‌കാരത്തിന് ആക്കം കൂട്ടിയതായും ഐ.എം.എഫ് അടിവരയിട്ട് പറഞ്ഞു.
അതുപോലെ പാപ്പരത്വനിയമം നടപ്പിലാക്കിയത് വ്യാപാരക്ലേശം ലഘൂകരിക്കുന്നതിന് സഹായിച്ചു. ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ഇറക്കുമതി ക്ലിയറന്‍സിനായി ഏകജാലക സംവിധാനം നടപ്പില്‍ വരുത്തിയതും പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചതും ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി
-3-
ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിച്ചതും സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വിവേചനം, തട്ടിപ്പ് എന്നിവ കുറച്ചുകൊണ്ട് വരാന്‍ ഡിജിറ്റല്‍വല്‍ക്കരണം സഹായിച്ചെന്നും ഐ.എം.എഫ് കണ്ടെത്തി. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവയും മറ്റ് അന്താരാഷ്ട്ര സാമ്പത്തിക സംഘടനകളും ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളേയും അതിന്റെ അടിസ്ഥാന പ്രമാണങ്ങളേയും പ്രശംസിക്കുകയും ചെയ്തു. ലോകബാങ്കിന്റെ വ്യാപാരം സുഗമമാക്കലിനുള്ള സൂചനകങ്ങളനുസരിച്ച് 2016-ല്‍ 130-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018 ആയപ്പോഴേയ്ക്കും 53 പോയിന്റ് മെച്ചപ്പെടുത്തി 77-ാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
ഈ വളര്‍ച്ചാ സൂചകങ്ങള്‍ ആഘോഷങ്ങള്‍ക്കുള്ള കാലാവസ്ഥ സൃഷ്ടിക്കുമ്പോഴും വളര്‍ച്ചയുടെ ആക്കം കുറയാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പും ഐ.എം.എഫ് നല്‍കുന്നുണ്ട്. ഉയര്‍ന്നു വരുന്ന വിപണികള്‍ ഉള്‍പ്പെടെയുള്ള ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവണതകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേയ്ക്കും. അതിനാല്‍ #ുളര്‍ച്ചയുടെ ആക്കം കുറയാതെ നിലനിര്‍ത്താന്‍ ബാങ്കിംഗ്-തൊഴില്‍ മേഖലകള്‍ നവീകരണത്തിന്റെ പാതയിലൂടെ മുന്നേറണമെന്നും ഐ.എം.എഫ്. മുന്നറിയിപ്പ് നല്‍കുന്നു.
ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാനും ഐ.എം.എഫ്. ശുപാര്‍ശ ചെയ്യുന്നു. അതോടൊപ്പം
-4-

ദീര്‍ഘവിക്ഷണമില്ലാതെ നല്‍കുന്ന സബ്‌സിഡികള്‍ നിയന്ത്രിക്കാനും
ജി.എസ്.റ്റി. കൂടുതല്‍ കാര്യക്ഷമമാക്കി റവന്യു ഭരണനിര്‍വഹണം നടത്താനും ഐ.എം.എഫ്. ശുപാര്‍ശ ചെയ്യുന്നു.
വ്യവസായത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള കാലഹരണപ്പെട്ട നിയമങ്ങളെ നീക്കം ചെയ്തുകൊണ്ട് പരിഷ്‌കരണ നടപടികളുമായി ഇന്ത്യ മുന്നേറേണ്ടതുണ്ട്. അതിന്റെ ഭാഗമായി നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന, കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ നയങ്ങള്‍ക്ക് ഇന്ത്യ പ്രാമുഖ്യം നല്‍കണം. ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രധാന അമരക്കാരില്‍ ഒരാളായി ഇന്ത്യ ഇനിയും തുടരണം.

സ്‌ക്രിപ്റ്റ് : സത്യജിത് മൊഹന്തി ഐ.ആര്‍.എസ്.
മുതിര്‍ന്ന സാമ്പത്തികകാര്യ അവലോകന വിദഗ്ധന്‍

വിവരണം :  പി.എസ്.തുളസീദാസ്