മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍. അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്നവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 3-ാംഘട്ട വോട്ടെടുപ്പ് ഈ മാസം 23 ന് നടക്കാനിരിക്കെ പ്രചാരണരംഗം സജീവമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ പ്രചാരണ രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി. ജെ.പി പ്രസിഡന്റ് അമിത്ഷാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യാപൃതരാണ്. ജമ്മുകാശ്മീരില്‍ രണ്ട് ജില്ലകളിലും ഒരു ജില്ലയിലെ പകുതി മേഖലയിലും മാത്രമാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ നിലവിലുള്ളതെന്ന് ഗുജറാത്തിലെ അംറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഈ ജില്ലകളില്‍ ഒഴികെ മറ്റൊരിടത്തും ബോംബ് സ്‌ഫോടനങ്ങളോ ആക്രമണങ്ങളോ ഉണ്ടായിട്ടില്ലെന്നും ശ്രീ മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച തന്റെ പരിചയത്തില്‍ നിന്നും ചൈനയുമായി ഒത്തുതീര്‍പ്പിനുള്ള പരിശ്രമങ്ങള്‍ പരിപൂര്‍ണ്ണ പരാജയമാണെന്ന് 2017 ല്‍ മനസ്സിലാക്കിയെന്നും ശ്രീ മോദി പറഞ്ഞു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ ബദൗനില്‍ പൊതുതെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു