പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. മോദി-ജേണി ഓഫ് എ കോമണ്‍ മാന്‍ എന്ന പരമ്പരയാണ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ശ്രീ.മോദിയെക്കുറിച്ചുള്ള ചലച്ചിത്രത്തിന്റെ പ്രദര്‍ശനവും റദ്ദാക്കിയിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്പരമ്പരയുടെ നിര്‍മ്മാതാക്കളോട് സൂചിപ്പിച്ചു. പരമ്പരയുമായി ബന്ധപ്പെട്ടതെല്ലാം നീക്കം ചെയ്ത് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ കുട്ടിക്കാലം മുതല്‍ ദേശീയ നേതാവാകുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നതിനാലാണ് നടപടി.