ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം ഇന്ത്യയ്ക്ക് അഞ്ച് മെഡലുകള്‍.

ദോഹ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ അഞ്ച് മെഡലുകള്‍ നേടി. ജാവലിന്‍ ത്രോയില്‍ അന്നുറാണിയും, മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ അവിനാശ് സേബിളും വെള്ളി നേടി.
400 മീറ്റര്‍ ഓട്ടത്തില്‍ എം.ആര്‍. പൂവമ്മ, അയ്യായിരം മീറ്റര്‍ ഓട്ടത്തില്‍ പരുള്‍ ചോദ്‌രി, പതിനായിരം മീറ്റര്‍ ഓട്ടത്തില്‍
ഗവിത് മുരളി എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.