പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലേക്കുള്ള പോളിംഗ് രാജ്യത്തെ 116 മണ്ഡലങ്ങളില്‍ സമാധാനപരമായി പുരോഗമിക്കുന്നു. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പു നടക്കുന്നത്.

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലേക്കുള്ള പോളിംഗ് രാജ്യത്തെ 116 മണ്ഡലങ്ങളില്‍ സമാധാനപരമായി പുരോഗമിക്കുന്നു. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോളിംഗ് ബൂത്തുകളിലാണ് ഇപ്പോള്‍ വോട്ടെടുപ്പു നടക്കുന്നത്. ഗുജറാത്തിലെ 26, കേരളത്തിലെ 20, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ 14, ഒഡീഷയിലെ ആറ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതം, അസമിലെ നാല്, ഗോവയിലെ രണ്ട്, ജമ്മുകശ്മീര്‍, ദാദ്രാ നഗര്‍ ഹവേലി, ഡാമന്‍ ഡ്യു എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഉച്ചവരെയുള്ള കണക്ക് പ്രകാരം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.