ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമ സംഭവങ്ങളിലെ മരണ സംഖ്യ 310 ആയി.

ശ്രീലങ്കയിലെ   സ്‌ഫോടന  പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 310 ആയി. 500 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 31 വിദേശികളില്‍ എട്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.  ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ ഗവണ്‍മെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. .  പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി നടന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.  ശ്രീലങ്കയില്‍ ഇന്ന് ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.