ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ശേഷിക്കുന്ന ഘട്ടങ്ങളിലേയ്ക്കുള്ള പ്രചാരണം ഊര്‍ജിതമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി തുടരുന്നു. രാജ്യത്തുടനീളം നടക്കുന്ന പ്രചാരണ പരിപാടികളില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. ഇന്ന് ഒഡീഷയിലും പശ്ചിമ ബംഗാളിലുമായി നടക്കുന്ന മൂന്നു റാലികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഒഡീഷയില്‍ കേന്ദ്രപാറാ, ബാലാസോര്‍ എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ശ്രീ.മോദി പൊതു യോഗങ്ങളെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ വൈകുന്നേരം നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് രാജസ്ഥാനിലും മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ അഭിസംബോധന ചെയ്യും.