നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊര്‍ജ്ജിതം

രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ വിവിധയിടങ്ങലില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബീഹാറിലെ ദര്‍ഭംഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശിലെ ബന്തയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം ഉച്ചയ്ക്ക് ശേഷം വാരാണസിയില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉത്തര്‍പ്രദേശില്‍ ഗാസിക് പൂരിലും ഉന്നാവോയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അഭിസംബോധന ചെയ്യും. അദ്ദേഹം ജാലോറിലും പൊതുജനറാലിയില്‍ പങ്കെടുക്കും. നാളെ ജോധ്പൂരില്‍ നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജസ്ഥാനിലെ ജാലോര്‍, അജ്മീര്‍, കോട്ട എന്നിവിടങ്ങളില്‍ പൊതുജനങ്ങളുമായി സംവദിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വധ്ര ഉത്തര്‍പ്രദേശിലെ ജലൗനില്‍ പ്രചരണത്തില്‍ പങ്കെടുക്കും.
ബി ജെ പി ക്ക് വേണ്ടി പ്രകാശ് ജാവ്‌ദേക്കര്‍, വസുന്ധര രാജെ, അവിനാഷ് റായി ഖന്ന, സുധാംഷു ത്രിവേദി എന്നീ നേതാക്കളും പ്രചാരണ രംഗത്തുണ്ട്. ബി.എസ്.പി അധ്യക്ഷ മായാവതി ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍, കനൗജ് തുടങ്ങിയ മേഖലയിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ അഭിസംബോധന ചെയ്യും.
നാലാം ഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ 17 ഉം ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 13 വീതവും പശ്ചിമബംഗാളില്‍ 8 ഉം, ഒഡീഷ , മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 6 വീതവും ബീഹാറില്‍ 5 ഉം ഝാര്‍ഖണ്ഡില്‍ 3 ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയിലെ അനന്ത്‌നാഗ് മണ്ഡലവും ജനവിധി തേടും.
ഒഡീഷയിലെ 147 ല്‍ 42 നിയമസഭ മണ്ഡലങ്ങളിലേക്കും ഈഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. നാഗാലാന്റിലെ വോഘ ജില്ലയിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ വീണ്ടും പോളിംഗ് നടക്കും. ഉത്തര്‍പ്രദേശിലെ ആഗ്ര മണ്ഡലത്തിലും റീപോളിംഗ് നടക്കുന്നുണ്ട്.
ഒഡീഷയിലെ എട്ട് മണ്ഡലങ്ങളിലായി 9 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ മല്‍സരിക്കുന്നതിന് നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.