ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുചിനുമായുള്ള ഉച്ചകോടിയ്ക്കായി റഷ്യയിലെത്തി

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുചിനുമായുള്ള ഉച്ചകോടിയ്ക്കായി റഷ്യയിലെത്തി.  സ്വകാര്യ ട്രെയിനിലെത്തിയ അദ്ദേഹം വ്‌ളാഡിവോസ്റ്റോക്ക് നഗരത്തില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റുമായി നാളെ കൂടിക്കാഴ്ച നടത്തും.  പുചിനുമായുള്ള ഉന്നിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.  കൊറിയന്‍ ഉപദ്വീപിലെ ആണവ പ്രശ്‌നം ചര്‍ച്ചയാകും.  അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായും നടത്തിയ ആണവ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ പുചിന്റെ പിന്തുണതേടാനാണ് ഉന്‍ റഷ്യയിലെത്തിയതെന്നാണ് കരുതുന്നത്.