ജമ്മു കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍പെട്ട രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍പെട്ട രണ്ടുപേരെ എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്തു. പൊതുസുരക്ഷാ നിയമപ്രകാരം രണ്ടു പേരേയും തടവിലാക്കിയതായി എന്‍ഐഎ പ്രസ്താവനയില്‍ അറിയിച്ചു.
ജമ്മുവിലെ കോട്ട്ഭല്‍വാള്‍ ജയിലിലേക്ക് ഇരുവരേയും മാറ്റിയിട്ടുണ്ട്. പ്രത്യേക കോടതിയല്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഭീകര പ്രസ്ഥാനത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്.