ബീജിംഗില്‍ നടക്കുന്ന ഐഎസ്എസ് എഫ് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടു സ്വര്‍ണ്ണം നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്സഡ് ടീം ഇനത്തിലുമാണ് സ്വര്‍ണ്ണം. മനു ഭാക്കര്‍ , സൗരഭ് ചൗദരി എന്നിവരാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്. അഞ്ചും മുടുകില് ദിവ്യാംശ് സിംഗ് പന്‍വാര്‍ എന്നിവരാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയത്. ചൈനീസ് ടീമുകളെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.