ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഊര്‍ജ്ജിതം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഊര്‍ജ്ജിതം. ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഊര്‍ജ്ജിതമായ പ്രചാരണത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ സിദ്ധി, ജപല്‍പൂര്‍ എന്നിവിടങ്ങളിലും മുംബൈയിലെ ബാന്ദ്രാ-കുര്‍ള കോംപ്ലക്‌സിലും ഇന്ന് പ്രചാരണ റാലികളില്‍ പങ്കെടുക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രാജസ്ഥാനിലെ ജലോറില്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബീഹാറിലെ സമഷ്ടിപൂര്‍ ഒഡീഷയിലെ ബാലസോര്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയ്യങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലെ വാദ്രായിലും ബി.എസ്.പി നേതാവ് മായാവതി ഉറായ്, ജലൗന്‍ എന്നിവിടങ്ങളിലും പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും.