ഉക്രേനിയന്‍ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം

യുക്രെയിന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹാസ്യതാരത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് മാറിയ വോളോഡൈമര്‍ സെലന്‍സ്‌കിയുടെ മഹത്തായ വിജയം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലായി മാറി. 73-ലധികം ശതമാനം വോട്ടുകള്‍ നേടിയാണ് ജൂത വംശജനായ റഷ്യന്‍ ഭാഷ സംസാരിക്കുന്ന സെലന്‍സ്‌കി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായത്.
സെലന്‍സ്‌കിയുടെ ഉയര്‍ച്ച അനുകരണ കലയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. പ്രസിഡന്റ് സ്ഥാനത്തിരുന്ന് രാജ്യത്തെ നയിക്കുമ്പോഴും, രാജ്യത്തെ പ്രശസ്തമായ ടെലിവിഷനില്‍ പോരാളിയായ പ്രസിഡന്റിന്റെ വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ തെരഞ്ഞെടുപ്പിന് നാലു മാസം മുമ്പെ തന്നെ അദ്ദേഹം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. യുക്രയിനിന്റെ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത് ആഗോളതലത്തില്‍ നിലവിലുളള ചില പ്രവണതകളാണ്. തീരെ പരിചയ സമ്പന്നരല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ ജനഹിത പ്രകാരം വിജയികളായി, നിലവിലുളള ചില വ്യവസ്ഥകളോടുളള വിരോധം പ്രകടിപ്പിച്ച ഒരു സാഹചര്യമാണ് ഇപ്പോഴുളളത്. ഭരണ സാരഥ്യത്തിനുളള പെട്രോ പോറൊ ഷെന്‍കോയുടെ തന്ത്രങ്ങളേയും ദേശസ്‌നേഹം ഉണര്‍ത്തുന്നതിന് ഉണ്ടാക്കിയ മുദ്രാവാക്യമായ ‘ദേവാലയം സൈന്യം ഭാഷ’ എന്നതിനേയും 2014ലെ മൈതാന വിപ്ലവം എന്നു വിവരിച്ചുകൊണ്ട് സെലന്‍സ്‌കി അര്‍ത്ഥശൂന്യമാക്കിക്കളഞ്ഞു. വ്യാപകമായ അഴിമതി, സാമ്പത്തിക വളര്‍ച്ച മുരടിപ്പ്, റഷ്യയുമായുളള നിലവിലുളള ഏറ്റുമുട്ടലുകള്‍ എന്നിവയാണ് യുക്രേനിയന്‍ ദേശീയ മനസാക്ഷിയെ സ്വാധീനിച്ചത്.
തുടര്‍ച്ചയും മാറ്റവും പ്രതിഫലിപ്പിക്കുന്ന സെലന്‍സ്‌കിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ആഭ്യന്തര പരിഷ്‌കാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനും, സന്തുലിതമായ വിദേശനയം സ്വീകരിക്കുന്നതിനുമാണ് മുന്‍ഗണന നല്‍കിയത്. രാജ്യത്തിന്റെ പടിഞ്ഞാറേക്കുളള ചായ്‌വ് തുടരുന്നതിനും അതേ സമയം കിഴക്കന്‍ മേഖലകളിലെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനും റഷ്യയുമായി സ്വരച്ചേര്‍ച്ച ഉണ്ടാക്കുന്നതിനും സെലന്‍സ്‌കി മനസ്സു തുറക്കുന്നു.
മുന്‍പുണ്ടായിരുന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നും വേറിട്ട സെലസ്‌കിയുടെ പ്രസിഡന്റ് പദം യുക്രെയിനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ വിജയം.
സെലന്‍സ്‌കിക്ക് ഒരു രാഷ്ട്രീയടിസ്ഥാനം ഇല്ല എന്നുളളത് എടുത്തു പറയേണ്ട കാര്യമാണ്. യുക്രെയിന്റെ പോലുളള പാര്‍ലമെന്റ് ജനാധിപത്യ വ്യവസ്ഥയില്‍ അദ്ദേഹത്തിന്റെ സുപ്രധാന കാര്യ പരിപാടികളെ അട്ടിമറിക്കാന്‍ ഈ പശ്ചാത്തലത്തിന് ഒരു പക്ഷെ സാധിച്ചേക്കും. രാജ്യത്തിന്റെ പ്രതിരോധ വിദേശ നയങ്ങളെ നിയന്ത്രിക്കുന്നതിനുളള ശക്തി പ്രസിഡന്റ് എന്ന അദ്ദേഹത്തിന്റെ സ്ഥാനത്തില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ആഭ്യന്തര പരിഷ്‌കാരങ്ങള്‍ യുക്രേനീയന്‍ പാര്‍ലമെന്റായ റാഡയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ഭൂരിപക്ഷം ഉണ്ടെങ്കില്‍ അവര്‍ക്ക് പിന്നാക്കം കൊണ്ടു പോകാനാകും. അതുപോലെ, മാധ്യമങ്ങളും ബാങ്കിങ് രംഗത്തെ അധികാര സ്ഥാപനങ്ങളുമായിട്ടുളള സെലന്‍സ്‌കിയുടെ അടുത്ത ബന്ധം രാഷ്ട്രീയവും ബിസിനസ്സും തമ്മിലുളള അതിര്‍ രേഖകളെ മായ്ച്ചു കളയുന്ന തരത്തിലുളളതാണ്. യുക്രെയിനിന്റെ സാമ്പത്തിക നില അന്താരാഷ്ട്ര നാണയനിധിയുടെ ഹിതകരമല്ലാത്ത പരിഷ്‌കാരങ്ങള്‍ക്കും റഷ്യന്‍ ഉപരോധത്തിനും ഇടയില്‍പ്പെട്ട് ഞെരുങ്ങലിലാണ്. രാജ്യത്തിന്റെ സാമ്പത്തികനില മാറ്റിമറിയ്ക്കാനുളള പുതിയ പ്രസിഡന്റിന്റെ ശ്രമങ്ങളും ഇത് ഒരു പക്ഷെ കൂടുതല്‍ പ്രശ്‌നത്തിലാക്കിയേക്കും. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുളള ഏറ്റുമുട്ടലില്‍ വിഘടിതമായാണ് യുക്രെയിന്‍ കഴിയുന്നത്. വളരെ നിര്‍ണ്ണായകമായ തരത്തിലുളള നൈപുണ്യം ഈ രംഗത്തെ തന്ത്രപരമായ നീക്കങ്ങള്‍ വഴി ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്നതിന് അത്യാവശ്യമാണ്.
എന്നിരുന്നാലും യുക്രെയിനിന്റെ ഒന്നടങ്കമുളള പിന്തുണ ലഭിച്ച സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സെലന്‍സ്‌കിയുടെ രാഷ്ട്രീയ തലസ്ഥാനം യാതൊരു വിധ രാഷ്ട്രീയ സന്നാഹങ്ങളുമില്ലാതെതന്നെ നങ്കൂരമിടാന്‍ പര്യാപ്തവുമാണ്. രാജ്യത്തിന്റെ ആഭ്യന്തര വിദേശനയ മേഖലകളിലെ കാര്യപരിപാടികള്‍ പുന:സംഘടിപ്പിക്കുന്നതിന് യാതൊരുവിധ മുന്‍പരിചയമില്ലായ്മ ഒരു പക്ഷെ സഹാകരമായേക്കും. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് യുക്രെയിനിന്റെ രാഷ്ട്രീയ ചതുരംഗം കളിയില്‍ അര്‍ത്ഥവത്തായ നീക്കങ്ങളിലൂടെ നിയന്ത്രിക്കുന്നതിനുളള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കൂടുതല്‍ പ്രത്യാശ പകര്‍ന്നേക്കും.
അതേസമയം, റഷ്യയുമായുളള ഉലഞ്ഞ ബന്ധങ്ങള്‍ സെലന്‍സിയ്ക്ക് വെല്ലുവിളിയായി തുടരുന്നു. യുക്രെയിനിലെ റഷ്യന്‍ വംശരായ സമ്മതിദായകരോട് സെലന്‍സ്‌കി കൂടുതല്‍ അനുരഞ്ജനപരമായ നിലപാടാണ് കൈക്കൊണ്ടത്. എന്നിരുന്നാലും മോസ്‌കോയുടെ വിശാലവും തന്ത്രപരവുമായ കണക്കുകൂട്ടലുകളില്‍ അദ്ദേഹത്തിന്റെ വിദേശനയത്തിന്റെ രൂപരേഖ ചില കടന്നു കയറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഒരു സൗഹൃദരാജ്യം എന്ന നിലയില്‍, ക്വീവും മോസ്‌കൊയും അവര്‍ക്കിടയിലുളള ഭിന്നതകള്‍ അവസാനിപ്പിക്കണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. യുക്രെനിനെ സംബന്ധിച്ചിടത്തോളം സമാധാനപാതയിലൂടെ വികസനത്തിലേയ്ക്ക് മുന്നേറുക അത്യാവശ്യമാണ്. യുക്രെയിനിന്റെ അസാധാരണമായ സാധ്യതകള്‍ വികസിപ്പിച്ചെടുക്കാനുളള അനിതര സാധാരണമായ അവസരമാണ് പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് കൈവന്നിരിക്കുന്നത്. അദ്ദേഹം ഇത് യാഥാര്‍ത്ഥ്യമാക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുന്നു.

സ്‌ക്രിപ്റ്റ് : രാജോര്‍ഷി റോയ്
റിസര്‍ച്ച് അനലിസ്റ്റ് ഐ.ഡി.എസ്.എ

വിവരണം : സുഷമ