ചൈനയുടെ കൈപ്പിടി വിസ്തൃതമാക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് സംരംഭം

 

രണ്ടാമത് ബെല്‍റ്റ് ആന്റ് റോഡ് സംരംഭം ഉച്ചകോടി കഴിഞ്ഞയാഴ്ച ബീജിംഗില്‍ സമാപിച്ചു. 36 രാജ്യത്തലവന്‍മാര്‍പങ്കെടുത്തു. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയനിധി ഉള്‍പ്പെടെ 90-ലധികം സ്ഥാപനങ്ങളില്‍ നിന്നും മാധ്യമ, അക്കാദമിക, കോര്‍പ്പറേറ്റ്, മറ്റ് മേഖലകളില്‍ നിന്നുള്ള 5000-ലധികം പേര്‍ ഉച്ചകോടിയില്‍ സംബന്ധിച്ചു. ഇന്തോനേഷ്യ ഒഴികെയുള്ള തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ ഒഴികെയുള്ള എല്ലാ മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളും, ആകെയുള്ള 8 തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ രണ്ട്, കിഴക്കനേഷ്യയില്‍ നിന്ന് മംഗോളിയ, പശ്ചിമ ഏഷ്യയില്‍ നിന്ന്
-2-
യു.എ.ഇ., റഷ്യയും അസെര്‍ബൈജാനും ഉള്‍പ്പെടെ 12 യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കല്‍ നിന്ന് 5 രാജ്യങ്ങള്‍, ലാറ്റിനമേരിക്കയില്‍ നിന്ന് ചിലി എന്നിവ ഇതിലുള്‍പ്പെടും. 2017-ലെ ആദ്യ സമ്മേളനത്തില്‍ ആഫ്രിക്കയില്‍ നിന്ന് എത്യോപ്യയും കെനിയയും മാത്രമാണ് പങ്കെടുത്തത്.
ബ്രിക്‌സ് അംഗരാഷ്ട്രങ്ങളില്‍ മൂന്ന്, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, സ്‌പെയിന്‍, തുര്‍ക്കി തുടങ്ങി പല വന്‍ രാഷ്ട്രങ്ങളുടെ അസാന്നിധ്യം രണ്ടാം ബെല്‍റ്റ് ആന്റ് റോഡ് സംരംഭ സമ്മേളനത്തില്‍ ശ്രദ്ധേയമായി. രണ്ടാം സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സംരംഭത്തിന്റെ പുരോഗതി, സംഭാവനകള്‍, പ്രതീക്ഷകള്‍ എന്നിവയുള്‍പ്പെടുന്ന മൂല്യനിര്‍ണയ റിപ്പോര്‍ട്ട് ചൈന പുറത്തിറക്കി. 2015 മാര്‍ച്ചില്‍ സംരംഭത്തിന്റെ കേന്ദ്ര മേഖലകളായ നയതന്ത്ര സഹകരണം, വ്യാപാര വികസനം, സാമ്പത്തിക ഏകീകരണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയവ വിശദമാക്കിക്കൊണ്ട് ധവളപത്രം പുറത്തിറക്കിയിരുന്നു. ഭാവി കാര്യങ്ങളിലെ പങ്കാളിത്തം, ആഗോളവത്ക്കരണത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍, ബഹുമുഖത്വം തുടങ്ങി ചൈനയുടെ തന്ത്രങ്ങള്‍ വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ള തത്വങ്ങളാണ് രണ്ടാമത്തെ സമ്മേളനത്തിലും അനുബന്ധ യോഗങ്ങളിലും ഉള്‍പ്പെട്ടിരുന്നത്. ബെല്‍റ്റ് ആന്റ് റോഡ് സംരംഭ മേഖലകളില്‍ ഉന്നത നിലവാരമുള്ള, സ്ഥായിയായ നഷ്ട സാധ്യതയെച്ചെറുക്കുന്ന ന്യായ വിലയുള്ള,
-3-
ഉള്‍ച്ചേര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങളുടെ ആവശ്യകത ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞു. മലേഷ്യയില്‍ ഭരണകൂടം അഴിമതി ആരോപണം നേടിരുന്നതിനാലും ശ്രീലങ്കയിലേയും കെനിയയിലേയും മറ്റുക്‌ള രാജ്യങ്ങളിലേയും ബി.ആര്‍.റ്റി. പദ്ധതികള്‍ കടക്കെണി തന്ത്രമെന്ന വിമര്‍ശനം വിളിച്ചു വരുത്തിയതിനാലും ചൈനയ്ക്ക് വിശദീകരണം നല്‍കേണ്ടത് അനിവാര്യമായി.
രണ്ടാം ബി.ആര്‍.ഐ. സമ്മേളനത്തിലെ സി.ഇ.ഒ.ഫോറം 64 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറുകള്‍ അംഗീകരിച്ചെങ്കിലും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗതാഗത പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള ചെറുരാജ്യങ്ങളാണ് ബി.ആര്‍.ഐ. പദ്ധതികളെ ശക്തമായി പിന്തുണച്ചത്. റഷ്യ ബി.ആര്‍.ഐ.യെ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടുണ്ട്. 2014-ല്‍ റഷ്യ ആരംഭിച്ച ബി.ആര്‍.ഐ.യും യൂറേഷ്യന്‍ എക്കണോമിക് യൂണിയനുമായുള്ള ലയനം പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് നിര്‍ദ്ദേശിച്ചത്. തന്റെ പ്രസംഗത്തില്‍ ശ്രീ. പുടിന്‍ തീവ്രവാദത്തിന്റെ പ്രചാരവും അനധികൃത കുടിയേറ്റവും സാമ്പത്തിക വളര്‍ച്ചയെ തടയുന്നതായി അഭിപ്രായപ്പെട്ടു. ഇത് ഭാവിയില്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതികളില്‍ പങ്കെടുക്കാന്‍ റഷ്യ താല്‍പ്പര്യപ്പെടുന്നെന്നാണ് സൂചിപ്പിക്കുന്നത്. ചൈന അഴിമതി പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് മലേഷ്യ

-4-

നിരവധി ബി.ആര്‍.ഐ. പദ്ധതികള്‍ റദ്ദാക്കി. പാകിസ്ഥാന്‍ 14 ബില്യന്‍ ഡോളര്‍ ദയമര്‍-ഭാസ ഡാം പദ്ധതി റദ്ദാക്കി. ഗ്വദാര്‍ തുറമുഖത്തില്‍ നിന്നുമുള്ള 93 ശതമാനം വരുമാനം ചൈനയ്ക്കാണ് പോകുന്നതെന്ന് പാകിസ്ഥാന്‍ സെനറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുര്‍ക്കിയും ബി.ആര്‍.ഐ. പദ്ധതികളില്‍ കടക്കെണി ആരോപിച്ചിട്ടുണ്ട്. സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഉയിഗുറുകളുടെ കാര്യത്തില്‍ ചൈനയെ അങ്കാര വിമര്‍ശിച്ചിട്ടുമുണ്ട്. രാജ്യങ്ങളിലും പ്രാദേശിക ആഗോള സാമ്പത്തിക ക്രമങ്ങളിലും ബി.ആര്‍.ഐ.യ്ക്കുള്ള സ്വാധീനമെന്തെന്ന് നോക്കേണ്ടതുണ്ട്. 100 ബില്യണ്‍ ഡോളറിലും താഴെയാണ് ബി.ആര്‍.ഐ. പദ്ധതികളുടെ ആകെ നിക്ഷേപം. ഇത് 2013-ല്‍ പ്രഖ്യാപിച്ച ഒരു ട്രില്യണ്‍ ഡോളറിലുമധികമായ നിക്ഷേപമെന്നത് നടപ്പായിട്ടില്ല. രണ്ടാം സമ്മേളനത്തിന്റെ ഒടുവില്‍ ചൈനീസ് നേതാക്കള്‍ സംയുക്ത ഫണ്ടിംഗിന്റെ സാധ്യതകള്‍ ആരാഞ്ഞിട്ടുണ്ട്.
ബി.ആര്‍.ഐ. ചൈനയുടെ നേതൃത്വത്തിലുള്ളതാണ്. വ്യക്തമായ അംഗത്വബലവും ബി.ആര്‍.ഐ.യ്ക്കില്ല. ബി.ആര്‍.ഐ. പദ്ധതികള്‍ക്ക് വ്യക്തമായ രൂപരേഖയുമില്ല. ഓരോ രാജ്യത്തിനും വികസന തന്ത്രങ്ങള്‍ ദേശീയ മുന്‍ഗണനകള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് തീരുമാനിക്കാവുന്നതാണെന്ന് മൂന്ന് ദിവസത്തെ

-5-
സംയുക്ത സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില പറയുന്നു. സി.പി.ഇ.സി. പദ്ധതികള്‍ പാകിസ്ഥാന്റെ നിയമപരമല്ലാത്ത ഉടമസ്ഥതയിലുള്ള ഇന്ത്യയുടെ കശ്മീര്‍ മേഖലയിലൂടെ കടന്ന് പോകുന്നുണ്ട്. ഈ പദ്ധതികള്‍ക്കുള്ള ഇന്ത്യയുടെ എതിര്‍പ്പ് ബെയ്ജിംഗിനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

 

തയ്യാറാക്കിയത് : പ്രൊഫസര്‍ ശ്രീകാന്ത് കൊണ്ടപ്പള്ളി
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കിഴക്കനേഷ്യന്‍ പഠനകേന്ദ്രം തലവന്‍.

 

വിവരണം : വീണ മുകുന്ദന്‍