ജപ്പാനില്‍ റെയ്‌വ യുഗപ്പിറവി

ജപ്പാനില്‍ പുതിയ റെയ്‌വ യുഗത്തിന് തുടക്കം കുറിച്ച ദിനമാണ് ഇന്ന്. ജപ്പാന്റെ പുതിയ ചക്രവര്‍ത്തിയായി ഇന്ന് നറുഹിതോ സ്ഥാനാരോഹണം ചെയ്തു. 126-ാമത് ജപ്പാന്‍ ചക്രവര്‍ത്തിയാണ് നറുഹിതോ. തന്റെ പിതാവും ജപ്പാന്റെ ആദ്യ ചക്രവര്‍ത്തിയുമായ അകിഹിതോ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നറുഹിതോ അധികാരമേറ്റത്. ഭരണഘടന പ്രകാരം ചക്രവര്‍ത്തിപദം ഒരു സ്ഥാനം ചിഹ്നം മാത്രമാണ്. രാഷ്ട്രീയാധികാരങ്ങളില്ല.

അകിഹിതോയുടെ വിടവാങ്ങല്‍ ചടങ്ങ് ഇന്നലെ രാജകൊട്ടാരത്തില്‍ നടന്നു. അതോടൊപ്പം, പുതിയ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണ ചടങ്ങുകളും തുടങ്ങി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ സ്ഥാനമൊഴിഞ്ഞ ചക്രവര്‍ത്തിക്ക് അനുമോദനങ്ങള്‍ നേര്‍ന്നു.
ഒരു ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് പുതിയ യുഗത്തിന് പേര് നല്‍കുക ജപ്പാന്റെ ഒരു ആചാരമാണ്. 645 എ.ഡി. യില്‍ തൈക്ക യുഗാരംഭത്തോടെയാണ് ഇത് തുടങ്ങിയത്. ഒരു ചക്രവര്‍ത്തിയുടെ ഭരണകാലമാണ് ഒരു യുഗമായി അിറയപ്പെടുന്നത്. ഏപ്രില്‍ 1 നാണ് പുതിയ യുഗത്തിന് റെയ്‌വ എന്ന പേര് മന്ത്രിസഭ തീരുമാനിച്ചത്. മനോഹരമായ സൗഹാര്‍ദ്ദം എന്നാണ് റെയ്‌വ എന്ന വാക്കിനര്‍ത്ഥം. ഇന്നലെ അവസാനിച്ച യുഗത്തിന്റെ പേര് ഹെയ്‌സേ എന്നായിരുന്നു. 1989 ലാണ് ഹെയ്‌സേ യുഗം തുടങ്ങിയത്. അതിനു മുമ്പുണ്ടായിരുന്ന യൂഗം ഷോവ എന്നാണ് അറിയപ്പെട്ടിരുന്നത്. 1926 മുതല്‍ 1989 വരെയാണ് ഷോവ യുഗം. ജപ്പാനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുഗമായിരുന്നു ഹെയ്‌സേ. ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം സ്ഥാനമൊഴിയാന്‍ അതിഹിതോ ചക്രവര്‍ത്തി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 2017 ല്‍ ജാപ്പനീസ് ഡയറ്റ് പ്രത്യേക നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഭരണകൂടത്തിന്റെ പ്രതീകമെന്ന നിലയില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ജാപ്പനീസ് ജനതയോട് അകിഹിതോ ചക്രവര്‍ത്തി നന്ദി പറഞ്ഞു. മൂന്നു ദശാബ്ദക്കാലം സഹിഷ്ണുതയോടെ അദ്ദേഹം തന്റെ പങ്ക് നിര്‍വ്വഹിക്കുകയും ദേശീയ പ്രതിസന്ധി നേരിട്ടപ്പോഴും പ്രകൃതിദുരന്ത കാലഘട്ടങ്ങളിലും ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി അകിഹിതോയും ചക്രവര്‍ത്തിനി മിഷിയോയും 2013 ല്‍ ഡല്‍ഹിയും ചെന്നെയും സന്ദര്‍ശിച്ചു. ഇന്ത്യ-ജപ്പാന്‍ നയതന്ത്രബന്ധത്തിന്റെ 60-ാം വാര്‍ഷികവും ആഘോഷിച്ചു. 1960 കളിലാണ് അദ്ദേഹം പത്‌നിയെ കിരീടാവകാശിയായി തിരഞ്ഞെടുത്തത്.
‘ഹെയ്‌സി’ കാലഘട്ടം ജപ്പാനില്‍ ഒരു സമ്മിശ്ര അനുഭവമാണ് ഉളവാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ കടബാധ്യത – ജി.ഡി.പി അനുപാതങ്ങളിലൊന്നായ സമ്പദ് വ്യവസ്ഥയാണ് ജപ്പാന്റേത്. ഇങ്ങനെ നോക്കുമ്പോള്‍ ജപ്പാന്‍ വന്‍തോതിലുള്ള വെല്ലുവിളിയാണ് നേരിടുന്നത്. കൂടാതെ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടതായും ഉണ്ട്. റെയ്‌വ കാലഘട്ടത്തില്‍ മുന്നോട്ടു പോകാനായി ജപ്പാന്‍, സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. നാലാം വ്യാവസായിക വിപ്ലവത്തില്‍ ജപ്പാന്‍ അവരുടെ നൂതന സാങ്കേതിക വിദ്യകള്‍ ഊന്നിപ്പറയുന്നുമുണ്ട്.
ഉത്തരകൊറിയയുടെ ആണവ-മിസൈല്‍ പരിപാടികളുടെ പുരോഗതിയും, കിഴക്കന്‍ ചൈനയിലെ ചൈനയുടെ സമുദ്ര സംരക്ഷണ
നടപടികളും മൂലം ലോകത്തിലെ ഏറ്റവും കൂടുതല്‍ കടുത്ത സുരക്ഷാ ഭീഷണിയാണ് ജപ്പാന്‍ നേരിടുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയുമായുള്ള സഖ്യം ജപ്പാന്‍ കൂടുതല്‍ ദൃഢമാക്കിയിരിക്കുകയുമാണ്.

സ്‌ക്രിപ്റ്റ് : ഡോ. തിത്‌ലി ബസു, കിഴക്കന്‍-തെക്കു
കിഴക്കന്‍ ഏഷ്യന്‍ നയതന്ത്ര നിരൂപകന്‍

വിവരണം : ഉദയകുമാര്‍