മസൂദ് അസ്ഹറിനെ പിന്തുണയ്ക്കുന്നതില്‍ നിന്നും പാകിസ്ഥാന്റെ പിന്മാറ്റം

ജയ്-ഷെ-ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ചൈന കഴിഞ്ഞ ദിവസം മൗനാനുവാദം നല്‍കി. 2009 മുതല്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടേയും മറ്റ് രാജ്യങ്ങളുടേയും ആവശ്യത്തെ ചൈന നിരന്തരം തടസ്സപ്പെടുത്തുകയായിരുന്നു. 2016-നും 2019-നും ഇടയ്ക്ക് മൂന്ന് തവണയാണ് ഈ ആവശ്യത്തിന് ചൈന തടസ്സവാദം ഉന്നയിച്ചത്. 2016 ഫെബ്രുവരിയിലുണ്ടായ പത്താന്‍കോട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്-ഷെ-ഇ മുഹമ്മദ്
ഏറ്റെടുത്തശേഷവും മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഐക്യരാഷ്ട്ര സഭയില്‍ ആവശ്യമുയര്‍ന്നിരുന്നു. എങ്കിലും ആ അവസരത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തെ ചൈന തടസ്സപ്പെടുത്തുകയാണ് ചെയ്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ ജയ്-ഷെ-ഇ-മുഹമ്മദ് ഭീകരര്‍ ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷം ഈ ആവശ്യം ഉന്നയിച്ച് അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, തുടങ്ങിയ രാജ്യങ്ങള്‍ മുന്നോട്ടു വന്നിരുന്നു. ആ സാഹര്യത്തിലും സാങ്കേതികതയുടെ പേര് പറഞ്ഞ് ചൈന തടസ്സം നിന്നുവെങ്കിലും പുല്‍വാമ ആക്രമണത്തെ ചൈന അപലപിക്കുകയും തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ബലാക്കോട്ട് ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണം ചൈന അംഗീകരിക്കുകയും ചെയ്തിരുന്നു.
ചൈനയുടെ നിലപാട് പ്രതീക്ഷിച്ചതു തന്നെയാണ് കാരണം, അയല്‍ രാജ്യങ്ങള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദ്ദം കടുത്തതായിരുന്നുവെങ്കിലും പുല്‍വാമ ആക്രമണത്തിന് പിന്നില്‍ അസ്ഹറിന്റെ സാന്നിധ്യത്തിന് തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്.
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ വിഷയത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. ഇത് സംബന്ധിച്ച് ഇന്ത്യയും

പാകിസ്ഥാനുമായി വിശദമായ ചര്‍ച്ച നടത്തി. ഏറ്റവും ഒടുവില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ രണ്ടാംഘട്ട
ചര്‍ച്ചയില്‍ പങ്കെടുക്കുകയും പാകിസ്ഥാന് പേരുദോഷമുണ്ടാകാത്തവിധം ഇക്കാര്യം അവതരിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ചൈന സന്ദര്‍ശിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ്-യി-യുമായും ഉന്നതോദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.
അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കുന്ന കര്യത്തില്‍ ചൈന നിലപാട് മാറ്റിയതിന് കാരണം ഭീകരവാദത്തെ നേരിടുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടായ വലിയ പിന്തുണയും സമ്മര്‍ദ്ദവുമാണ്. എന്നാല്‍ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് തടസ്സം സൃഷ്ടിക്കുന്നതില്‍ നിന്നുള്ള ചൈനയുടെ പിന്‍മാറ്റത്തിന് പ്രേരകമായത് തങ്ങളുടെ ഇടപെടലാണ് എന്ന് പാകിസ്ഥാന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദി പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ഒരു വലിയ നയതന്ത്ര വിജയമാണ്.
ഐക്യരാഷ്ട്രസഭയുടെ ഈ തീരുമാനം പാകിസ്ഥാന്‍ കേന്ദ്രമാക്കി ഇന്ത്യയ്‌ക്കെതിരെ അസ്ഹര്‍ നടത്തുന്ന നീക്കങ്ങളെ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഒരു പക്ഷേ കഴിഞ്ഞേക്കില്ല. കാരണം ഒരു ദശകം മുന്‍പാണ് ഹാഫീസ് സെയ്ദിനെ ഇതേ സമിതി ആഗോള

ഭീകരവാദിയായി പ്രഖ്യാപിച്ചത്. എന്നാല്‍ അയാള്‍ ഇന്നും ഇന്ത്യയ്‌ക്കെതിരെയുള്ള തന്റെ പ്രവര്‍ത്തനം തുടരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ തീരുമാനം നടപ്പിലാക്കുന്നതിന് കടുത്ത സമ്മര്‍ദ്ദവും നടപടിയും പാകിസ്ഥാനെതിരെ സ്വീകരിച്ചാല്‍ മാത്രമേ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തിന് അന്ത്യമുണ്ടാകൂ.

സ്‌ക്രിപ്റ്റ് : ഡോ. അശോക് ബെഹൂറിയ
കോ-ഓര്‍ഡിനേറ്റര്‍,സൗത്ത് ഏഷ്യ സെന്റര്‍
സീനിയര്‍ ഫെല്ലോ, ഐ.ഡി.എസ്.എ.

വിവരണം : വി. സുഷമ