അസ്വസ്ഥതകള്‍ക്കിടയില്‍ അഫ്ഗാന്‍-പാക് സംഭാഷണങ്ങള്‍

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉപയോഗപ്പെടുത്തി, പ്രാദേശിക ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിച്ച് സാമൂഹ്യ സാമ്പത്തിക വികസനത്തിനും ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനും ജനക്ഷേമത്തിനും കൂട്ടായ ശ്രമം നടത്താന്‍ തീരുമാനിച്ചു.
വളരെ അത്യപൂര്‍വ്വമായ സംഭവത്തില്‍, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലേയും ചുറ്റുമുള്ള മേഖലയുടെയും സമാധാനം, സുരക്ഷ, അഭിവൃദ്ധിയുള്‍പ്പെടെ നിരവധി ഉഭയകക്ഷി തത്പര വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധം
-2-
ശക്തിപ്പെടുത്താനും അഫ്ഗാനിസ്ഥാനിലും തെക്കനേഷ്യന്‍ മേഖലയിലും സമാധാനം പുനസ്ഥാപിക്കാനും അഫ്ഗാന്‍ പ്രസിഡന്റും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പ്രതിജ്ഞ ചെയ്തു. ഇരു രാജ്യങ്ങളിലും തീവ്രവാദികളുടെ ആക്രമണത്തിന് വളംവച്ചു കൊടുക്കുന്നതായുള്ള പരസ്പര ആരോപണങ്ങളും സംശയങ്ങളും അവിശ്വാസവും കാരണം അനേകം വര്‍ഷങ്ങളായി ഇസ്ലാമാബാദും കാബൂളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായി വരികയാണ്. മേഖലയുടെ അഭിവൃദ്ധിയ്ക്കായും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായും സമാധാനം കെട്ടിപ്പടുക്കുന്നതിനും ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ സഹായിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു. എന്നാല്‍ സമാധാനം കൊണ്ടുവരുന്നതിന് പാകിസ്ഥാന്‍ ചെറിയ രീതിയിലുള്ള ഇടപെടല്‍ നടത്തിയാല്‍ പോര. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഹഖാനി ഗ്രൂപ്പിന്റേയും ഐ.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റേയും തുടര്‍ച്ചയായ ഭീതിയിലാണ് കാബൂള്‍ ഗവണ്‍മെന്റ്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും ആ രാജ്യത്തിന്റെ പിന്തുയുള്ളതുമായ തീവ്രവാദ ഗ്രൂപ്പുകളുടെ നിരവധി ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടുണ്ട്. അഫ്ഗാന്‍ ജനതയുടെ ഒരു വലിയ അഭ്യുദയകാംക്ഷിയാണ് ഇന്ത്യ. രണ്ട് ബില്യണ്‍ ഡോളറിലധികം മതിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനില്‍ ഇന്ത്യ നടത്തുന്നുണ്ട്. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും ഇതില്‍പ്പെടും. ഈ പദ്ധതികളില്‍ പണിയെടുക്കവെ നിരവധി
-3-
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുമുണ്ട്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരണമെങ്കില്‍ രാജ്യത്ത് പകരക്കാരെ അനുവദിക്കരുത് എന്നതാണ് ഇന്ത്യയുടെ നിലപാട്. 2001-ല്‍ താലിബാന്‍ കീഴടങ്ങിയതോടെ അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് അയല്‍രാജ്യങ്ങള്‍ സഹായിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതിന് പകരമായി പാകിസ്ഥാന്‍ കേന്ദ്രീകൃത ശക്തികള്‍ അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ പ്രക്രിയയുടെ വേരറുക്കാനാണ് ശ്രമിക്കുന്നത്. ഭീകരവാദ ഘടകങ്ങളെ തങ്ങളുടെ രാജ്യത്തിനകത്ത് നിന്ന് ഇല്ലായ്മ ചെയ്യാന്‍ കാബൂള്‍ ഗവണ്‍മെന്റ് ശക്തമല്ല. അടുത്തിടെ താലിബാനും അമേരിക്കയും തമ്മില്‍ പാകിസ്ഥാന്റെ പ്രേരണയോടെ നടന്ന ചര്‍ച്ചകള്‍ പ്രശ്‌നം ഗുരുതരമാക്കിയിട്ടുണ്ട്. പരസ്പര താത്പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഗാനിക്ക് നല്‍കിയ ക്ഷണം പാകിസ്ഥാന്‍ പ്രധാനമന്ത്രി വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ മതില്‍ പണിയുകയായിരുന്ന മൂന്ന് പാകിസ്ഥാനി സൈനികര്‍ അഫ്ഗാന്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് നാല് ദിവസത്തിന് ശേഷമാണ് ശ്രീ. ഖാനും പ്രസിഡന്റ് ഗാനിയും അവസാനമായി സംഭാഷണം നടത്തിയത്. അഫ്ഗാന്‍, പാകിസ്ഥാനി സേനകള്‍ തമ്മിലുള്ള കലഹം ഇപ്പോഴും തുടരുകയാണ്. ഈമാസം ആദ്യം
-4-
നോര്‍ത്ത് വസിരിസ്ഥാന്‍ ആദിവാസി ജില്ലയിലെ അല്‍വാര മേഖലയില്‍ അഫ്ഗാനിസ്ഥാന്‍ സേന നടത്തിയ ആക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. ഖത്തറിലെ ദോഹയില്‍ അമേരിക്കയും താലിബാനും പുതിയവട്ടം ചര്‍ച്ചകള്‍ നടത്തി. അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും അഫ്ഗാന്‍ ആഭ്യന്തര സംഭാഷണങ്ങളില്‍ താലിബാനെ പങ്കെടുപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ചര്‍ച്ചകള്‍. അമേരിക്കന്‍ പ്രത്യേക പ്രതിനിധി സല്‍മായ് ഖാലില്‍സാദാണ് ചര്‍ച്ചകളില്‍ അമേരിക്കന്‍ സംഘത്തെ നയിച്ചത്. മാര്‍ച്ച് ആദ്യം ഇരു രാജ്യങ്ങളും എത്തിച്ചേര്‍ന്ന പ്രാരംഭ കരാറിന്റെ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കാനാണ് ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കിയതെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് അമേരിക്കന്‍ നേതൃത്വത്തിലുള്ള വിദേശ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കുന്നതിന് കരാറിലേര്‍പ്പെടേണ്ടതിന്റെ ആവശ്യകത താലിബാന്‍ ഊന്നിപ്പറഞ്ഞു. ഔദ്യോഗിക സംഭാഷണങ്ങള്‍ക്ക് മുന്നോടിയായി ഖാലില്‍സാദ് താലിബാന്‍ ഉപനേതാവ് മുല്ല അബ്ദുള്‍ ഗാനി ബരേദാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്‍ തീവ്രവാദ സംഘടനയാണെന്നും താലിബാനുമായുള്ള ഏത് തരം ചര്‍ച്ചയും തീവ്രവാദ സംഘടനയെ അംഗീകരിക്കുന്നതിന് തുല്യമാകൂ എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്.

സ്‌ക്രിപ്റ്റ് : പദംസിംഗ്,
വാര്‍ത്താനിരൂപകന്‍,ആകാശവാണി

വിവരണം : കവിത