അമേരിക്ക-താലിബാന്‍ ചര്‍ച്ചയില്‍ പുനര്‍വിചിന്തനം ആവശ്യം

ഏതുതരം ഭീകരതയേയും വേരോടെ പിഴുതുകളയാനുള്ള അമേരിക്കയുടെ നയത്തിന് വ്യതിചലനം വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ താലിബാനുമായുള്ള സംഭാഷണം മാത്രമായി അത് തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഖത്തറിലെ ദോഹയില്‍ ആരംഭിച്ച ആറാംവട്ട ചര്‍ച്ച തുടരുകയുമാണ്. എന്നാല്‍ ചര്‍ച്ചകള്‍ ഇതുവരെ ഒരു ഫല സൂചനയും നല്‍കുന്നില്ല. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന മുറയ്ക്ക് ഭീകരതയ്‌ക്കെതിരായ ഉറപ്പും താലിബാന്‍, അഫ്ഗാന്‍ ഗവണ്‍മെന്റുമായുള്ള ചര്‍ച്ചകയും, രാഷ്ട്രീയ ഒത്തുതീര്‍പ്പുകളും മാത്രമായി ചര്‍ച്ച മാറുന്നുവെന്നാണ് അമേരിക്കയുടെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി സാല്‍മ ഖലീല്‍സാദ് നല്‍കുന്ന വിവരം.

-2-
ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങള്‍ 2001 സെപ്തംബറില്‍ ഭീകരര്‍ ആക്രമിച്ചശേഷം അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലുകള്‍ 17 വര്‍ഷം പിന്നിട്ടു. ഇതിനെത്തുടര്‍ന്ന് അമേരിക്ക ഭീകരവാദത്തിനെതിരായ ഒരു യുദ്ധ പ്രഖ്യാപനം നടത്തിയിരുന്നു. അമേരിക്കന്‍ മണ്ണിലുള്ള ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ഖ്വയിദയും അതിന്റെ തലവനായ ഒസാമ ബിന്‍ ലാദനെയും ശിക്ഷിക്കുമെന്നും അമേരിക്ക പ്രതിജ്ഞ ചെയ്തിരുന്നു. അല്‍ഖ്വയിദക്കും അതിന്റെ തലവനും സുരക്ഷിത താവളമൊരുക്കിയ അഫ്ഗാനില്‍ നിന്നും താലിബാനെ വേരോടെ പിഴുതെറിഞ്ഞ് ഭീകര സംഘടനകളുടെ വളര്‍ച്ച തടയുമെന്നുമാണ് അമേരിക്ക അന്ന് പ്രഖ്യാപിച്ചിരുന്നത്.
എല്ലാ തരത്തിലുമുള്ള ഭീകരത അവസാനിപ്പിക്കാനുള്ള അവരുടെ ദൃഢനിശ്ചയം വാഷിങ്ടണ്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇത് രണ്ടാം തവണ ഭീകരരില്‍ ചിലരെക്കുറിച്ചുള്ള അനുമാനത്തില്‍ നിന്ന് അമേരിക്ക വ്യതിചലിക്കാന്‍ തുടങ്ങി. ഇവരില്‍ നല്ലവരും ഉണ്ടെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഭീകരതയ്ക്ക് ഒറ്റമുഖമേ ഉള്ളു അതില്‍ നല്ലതും ചീത്തയുമില്ല എന്നകാര്യം ആവര്‍ത്തിച്ച് അനുഭവപ്പെട്ട കാര്യമാണ്.
സൗഹാര്‍ദ്ദവും ധാര്‍മ്മിക പരിഗണനകളും അടിസ്ഥാനമാക്കിയല്ല നല്ല ഭീകരനെന്നും മോശം ഭീകരനെന്നും വേര്‍തിരിക്കേണ്ടത്. ഇത് ലോകത്തില്‍ നിന്ന് ഭീകരത തുടച്ചുനീക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് പൊതുവായ ലോക വികാരം. അല്ലാത്തപക്ഷം, അത്തരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൗലിക വാദത്തിനോ കൂടുതല്‍ ഭീകര ആക്രമണത്തിനോ മാത്രമേ ഇടയാക്കുകയുള്ളു.
-3-
കഴിഞ്ഞ വര്‍ഷം താലിബാനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന് ശേഷം, അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ പതിനാലായിരത്തോളം സൈനികരെ പിന്‍വലിക്കുമെന്ന് ഈ വര്‍ഷം തന്നെ അമേരിക്ക പ്രഖ്യാപിച്ചു. ഈ തീരുമാനം അമേരിക്കയിലുടനീളം വ്യാപകമായ വിമര്‍ശനത്തിന് കാരണമാവുകയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ജിം മറ്റിസിന്റെ രാജിയിലേയ്ക്ക് നീളുകയും ചെയ്തു. സൈനിതകരെ പിന്‍വലിക്കല്‍ ക്രമേണ ആയിരിക്കണമെന്നും ഭീകരത പൂര്‍ണമായും തുടച്ചുമാറ്റുന്നതുവരെ പ്രതിരോധം തുടരണമെന്നും ഉള്ള
രണ്ടുകാര്യങ്ങളിലാണ് പ്രധാന വിമര്‍ശനം. ഇത് വാഷിങ്ടണെ അസ്വാസ്ഥ്യമാക്കുകയും ചെയ്യുന്നു.
ഒസാമ ബിന്‍ ലാദന്‍ 2011 വരെ ഒളിവിലായിരുന്നുവെങ്കിലും അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നതില്‍ അമേരിക്ക വിജയിച്ചിരുന്നു. യുഎസ് അപ്രതീക്ഷിതമായി ഇറാഖിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതും 2003 ല്‍ ഇറാഖ് യുദ്ധത്തിലേക്ക് നയിച്ചതും പിന്നീട് പിന്തുടര്‍ച്ചയായി ഐ.എസ്. ഉയര്‍ന്നുവന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തലവും, അഫ്ഗാനിസ്ഥാന്റെ വലിയൊരു ശതമാനം താലിബാന്‍ സ്വാധീനമുള്ള അവസ്ഥയും മുഖ്യധാരാ അഫ്ഗാന്‍ സമൂഹത്തിലേയ്ക്ക് ഏകീകരിക്കാത്ത താലിബാനും യുദ്ധമുഖമായ അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഈ ഘട്ടത്തില്‍ സഹായകമാകില്ല. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാന്റെ അടുത്ത അയല്‍ക്കാരായ പാകിസ്ഥാന്‍ ഭീകരതയെ അവരുടെ നയത്തിന്റെ ഭാഗമായി മാറ്റിയതും കാബൂളിന് അനുകൂലമായ വിമോചന സാഹചര്യമാണ് ഒരുക്കുന്നത്. പാകിസ്ഥാന്‍ അതിന്റെ ഭീകരമായ ലക്ഷ്യഠ പൂര്‍ത്തീകരിക്കാന്‍
-4-
ശ്രമിക്കുന്നത് തുടരുകയാണെങ്കില്‍ അത് ഈ മേഖല കൂടുതല്‍ അസ്ഥിരമാകുകയും ചെയ്യും. അതേസമയം, മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍പ്പെടുത്തിയത് ഭീകരവാദത്തിനെതിരെ കൂടുതല്‍ ദൃഢമായി പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന് അവസരം നല്‍കുന്നുമുണ്ട്. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ വാഷിംഗ്ടണ്‍ അതിന്റെ നയവ്യതിയാനത്തെ പുനര്‍വിചിന്തനം നടത്തുകയും എല്ലാത്തരത്തിലുള്ള ഭീകരതയെ തുടച്ചുനീക്കുവാന്‍ പ്രതിബദ്ധതയോടെ നിലകൊള്ളുകയും വേണം. ഭീകരണതയ്‌ക്കെതിരെ ഭൗതികമോ രാഷ്ട്രീയമോ ആയ പരിഗണന ഇല്ലാതെ രാഷ്ട്രങ്ങള്‍ക്ക് നിര്‍ണാകയ നടപടി കൈക്കൊള്ളാന്‍ ഇത് സഹായകമാകുകയും ചെയ്യും.
സ്‌ക്രിപ്റ്റ് : കൗള്‍ ജലാലി
രാഷ്ട്രീയ നിരൂപകന്‍

വിവരണം : ഉദയകുമാര്‍