ഐ.ബി.എസ്.എ.യുടെ പുനരുജ്ജീവനം

ഐ.ബി.എസ്.എ. രാജ്യങ്ങളുടെ പ്രതിനിധി തല ചര്‍ച്ച കേരളത്തിലെ കൊച്ചിയില്‍ നടക്കുകയുണ്ടായി. സെപ്തംബര്‍ 2018 ല്‍ നടന്ന യു.എന്‍. പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന ഒമ്പതാം ഐ.ബി.എസ്.എ. ത്രിരാഷ്ട്ര മന്ത്രിതല കമ്മീഷന്‍ യോഗത്തിന്റെ ഭാഗമായാണ് ഇത് നടന്നത്. മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ മൂന്ന് രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വ്യത്യസ്ത സംഘമാണ് ഐ.ബി.എസ്.എ. ഇന്ത്യ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സംഘമാണ് ഇത്. ഈ മൂന്ന് രാജ്യങ്ങളും ഒരേ വെല്ലുവിളികള്‍ നേരിടുന്നു എന്നതാണ് വാസ്തവം. ഈ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങള്‍ നിറഞ്ഞതും വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതും, വിവിധ ഭാഷ, വിവിധ മതം എന്നിങ്ങനെ വ്യത്യാസങ്ങള്‍ നിറഞ്ഞവയുമാണ്. 2003 ജൂണില്‍ ബ്രസീലിയയില്‍ വിദേശ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി രൂപം കൊണ്ട് ഈ സംഘടന കഴിഞ്ഞ വര്‍ഷം അതിന്റെ 15-ാം വാര്‍ഷികം ആഘോഷിച്ചു.
ദക്ഷിണ രാജ്യങ്ങള്‍ക്കിടയിലെ സമാന ചിന്താഗതിയുള്ളതും സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ലോക
ത്തിന്റെ വളര്‍ച്ചയ്ക്കുമായി പ്രയത്‌നിക്കുന്ന രാജ്യങ്ങളുടെ സംഘടനയാണ് ഐ.ബി.എസ്.എ. പങ്കാളിത്ത ജനാധിപത്യം, മനുഷ്യാ വകാശം, നിയമത്തിന്റെ മേല്‍ക്കോയ്മ, ബഹുസ്വരത എന്നിവയിലാണ് ഈ സഖ്യം ഊന്നല്‍ നല്‍കുന്നത്. ഗവണ്‍മെന്റു കളുടേതിനു പുറമേ പൊതുതാല്‍പര്യമുള്ള ആഗോള വിഷയങ്ങ ളിലെ സഹകരണം, മൂന്നു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന മേഖലയിലും പദ്ധതികളിലുമുള്ള ത്രിരാഷ്ട്ര കൂട്ടുകെട്ട്, ഐ.ബി. എസ്.എ. ഫണ്ട് ഉപയോഗിച്ച് ചെറുരാജ്യങ്ങള്‍ക്കുള്ള സഹായം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതുവരെയായി അഞ്ച് ഐ.ബി.എസ്.എ നേതൃതല കൂടിക്കാഴ്ചകള്‍ നടന്നു. 2011 ഒക്‌ടോബറില്‍ പ്രിറ്റോറിയയിലാ യിരുന്നു അഞ്ചാം ഐ.ബി.എസ്.എ. ഉച്ചകോടി നടന്നത്. മൂന്നു രാജ്യങ്ങളുടേയും നേതാക്കള്‍ക്കും സ്വീകാര്യമായ ഒരു ദിവസം ലഭിക്കാത്തതിനാലാണ് ആറാം ഐ.ബി.എസ്.എ ഉച്ചകോടിക്ക് കാലതാമസം നേരിടുന്നത്. ആറാംഘട്ട ഉച്ചകോടി ഏറെ പ്രാധാന്യ മര്‍ഹിക്കുന്ന തായും മൂന്നു രാജ്യങ്ങളുടേയും തെരഞ്ഞെടുപ്പിനു ശേഷം ഉച്ചകോടി നടത്താമെന്നും അംഗ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും വികസനത്തിനുമായി മന്ത്രിതല ചര്‍ച്ചകളും സഹകരണവും നടന്നുവരുന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.
2004 ല്‍ മൂന്നു രാജ്യങ്ങളും ചേര്‍ന്ന് ആരംഭിച്ച പ്രധാന പദ്ധതിയാണ് ദാരിദ്ര്യവും പട്ടിണിയും നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍. വികസന പദ്ധതികളിലൂടെ വികസ്വര രാജ്യങ്ങളിലാണ് ഇത് നടപ്പിലാ ക്കിയത്. ശുദ്ധമായ കുടിവെള്ളം, കൃഷിയും കാലിവളര്‍ത്തലും, സൗരോര്‍ജ്ജം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ 31 പദ്ധതികള്‍ 20 രാജ്യങ്ങളില്‍ ഐ.ബി.എസ്.എ സഹായത്തോടെ നടപ്പിലാക്കി. സുസ്ഥിര വികസനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്.
ഐ.ബി.എസ്.എ. ഫണ്ട് നിരവധി കാര്യങ്ങള്‍ക്ക് പ്രയോജനപ്പെ ടുത്തുന്നുണ്ട്. 2006 ലെ യു.എന്‍ സൗത്ത് – സൗത്ത് അവാര്‍ഡ്, 2010 ലെ എം.ഡി.ജി. അവാര്‍ഡ് ഫോര്‍ സൗത്ത് സൗത്ത് കോ-ഓപ്പറേഷന്‍, 2012 ലെ സൗത്ത് – സൗത്ത് ചാമ്പ്യന്‍ അവാര്‍ഡ് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. പ്രതിരോധ മേഖലയില്‍ രാജ്യങ്ങള്‍ സഹകരിച്ചു നടത്തുന്ന നാവിക പരിശീലനങ്ങള്‍ക്കും ഐ.ബി. എസ്.എ. മുന്‍കൈ എടുക്കുന്നു. ആറ് പ്രാവശ്യം ഇത്തരം സൈനിക അഭ്യാസങ്ങള്‍ സംഘടിപ്പിച്ചു. അവസാനം നടന്നത് 2018 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കയിലാണ്.
കൊച്ചിയില്‍ നടന്ന പ്രതിനിധി സംഘത്തിന്റെ ചര്‍ച്ചയില്‍, വിനോദ സഞ്ചാരം, ദക്ഷിണ മേഖലകള്‍ തമ്മിലുള്ള പരസ്പര സഹകരണം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടന്നു. ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.
ഐ.ബി.എസ്.എ.യുടെ 15-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 2019 ജനുവരിയില്‍ ഗാന്ധി-മണ്ഡേല മെമ്മോറി യലില്‍ പ്രഭാഷണം നടത്തിയതിനെ വര്‍ക്കിംഗ് ഗ്രൂപ്പ് അഭിനന്ദിച്ചു. ഐ.ബി.എസ്.എ. അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഷെര്‍വാസിലെ മൂന്ന് രാജ്യങ്ങള്‍ക്ക് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

സ്‌ക്രിപ്റ്റ് : അശോക് സജ്ജന്‍ഹാര്‍,
മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ &
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് പ്രസിഡന്റ്

വിവരണം : ഉദയകുമാര്‍