തുര്‍ക്കിയുമായുള്ള സഹകരണം ഇന്ത്യ ശക്തിപ്പെടുത്തുന്നു

ഇന്ത്യയും തുര്‍ക്കിയും അടുത്തിടെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥതല യോഗം സംഘടിപ്പിച്ചു. സഖ്യകക്ഷിയായ ഇന്ത്യയുമായും പരമ്പരാഗത സഖ്യകക്ഷിയായ പാകിസ്ഥാനുമായും ഉള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാനാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അങ്കാറ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ ഡോ. ഇബ്രാഹിംകാലിനെ ന്യൂഡല്‍ഹിയിലേക്ക് അയച്ചു. ഭീകരതയ്‌ക്കെതിരായ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക സഹകരണത്തിനുള്ള വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

അതിര്‍ത്തി ഭീകരതയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയും തുര്‍ക്കിയും ചര്‍ച്ചയില്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയില്‍ അടുത്തിടെ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണ സംഭവങ്ങളും ഡോ. ഇബ്രാഹിം കാലിന്‍ ചര്‍ച്ച ചെയ്തു.

ദക്ഷിണേഷ്യയും പശ്ചിമേഷ്യയും ഉള്‍പ്പെടെയുള്ള പ്രാദേശിക വിഷയങ്ങളും ആഗോള പ്രശ്‌നങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഭീകരതയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും വേരോടെ പിഴുതെറിയാനും ഭീകരവാദികളെ നീതിയുടെ മുന്നിലെത്തിക്കുവാനും പരസ്പരം സഹകരിക്കാന്‍ ഉള്ള പ്രാധാന്യത്തെ ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലും നിന്നുള്ള ഉദ്യോഗസ്ഥന്‍ പരസ്പരമുള്ള സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തേയും എടുത്തു പറഞ്ഞു.

മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതന്മാരുമായുള്ള ഡോ. കാലിന്റെ സന്ദര്‍ശനം ന്യൂഡല്‍ഹിയും അങ്കാറയും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിനെ അടിവരയിടുന്നതാണ്. പരമ്പരാഗത ഇസ്ലാമിക് മതവിശ്വാസങ്ങളെയും ഇന്ത്യന്‍ സംസ്‌കാരങ്ങളും കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ ഉള്‍ക്കൊളളാനും ഈ യോഗം ലക്ഷ്യമിട്ടു.

ഡോ. കാലിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തുര്‍ക്കി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെഡാറ്റ് ഒനല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഗീതേഷ് എ ശര്‍മ്മയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യാപാര-നിക്ഷേപ ബന്ധത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരസ്പര സഹകരണവും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

മേഖലയിലെ നിലവിലെ സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. പാകിസ്ഥാന്റെ വെല്ലുവിളികളെ നേരിടുന്നതിനുളള സഹായവും തുര്‍ക്കി വാഗ്ദാനം ചെയ്തു.

2017 ല്‍ തുര്‍ക്കി പ്രസിഡന്റ് ഇര്‍ഡോഗന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യയുമായുള്ള പരസ്പര സഹകരണത്തിന് നാന്ദികുറിച്ച സംഭവമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുമായുള്ള സഹകരണം വളരെ സന്തോഷത്തോടെയാണ് തുര്‍ക്കി നോക്കി കാണുന്നത്.

അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തനത്തെ തടയുന്നതിനായി സൗദി അറേബ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി ഇന്ത്യ സഹകരണം മെച്ചപ്പെടുത്തുകയുണ്ടായി.

ടൂറിസം, സ്മാര്‍ട്ട് സിററി, നിര്‍മ്മാണമേഖല, അടിസ്ഥാന വികസനം, വിവര സാങ്കേതികം തുടങ്ങി വിവിധ മേഖലകളില്‍ ഉള്ള നിക്ഷേപ സാധ്യതകളെ ചൂഷണം ചെയ്യാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. 2017 ല്‍ തുര്‍ക്കി പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്രാപിച്ചിട്ടുണ്ട്. നടപ്പു വര്‍ഷം 8.6 യു എസ് ബില്യന്റെ വ്യാപാരമണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. 2020 ആകുമ്പോഴേക്കും ഇത് 10 യു എസ് ബില്യനില്‍ എത്തിയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ വ്യാപാര മേഖലയില്‍ വളരെ വേഗത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നവയാണ് തുര്‍ക്കിയില്‍ നിന്നുള്ള വിവിധ ഉല്‍പന്നങ്ങള്‍.

കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി ഇന്ത്യ-തുര്‍ക്കി വ്യാപാര ബന്ധം വര്‍ദ്ധിച്ചിട്ടുണ്ട്. എണ്ണ, മനുഷ്യ നിര്‍മ്മിത ഫിലമെന്റ്, വാഹനങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും തുര്‍ക്കിയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതേസമയം യന്ത്രഭാഗങ്ങള്‍, ഇരുമ്പ്, പവിഴം പോലെ വിലപിടിപ്പുള്ള കല്ലുകള്‍, മാര്‍ബിള്‍ തുടങ്ങിയവയാണ് തുര്‍ക്കി ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

ചരിത്രപരമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ളത്. 1481-82 കാലഘട്ടം മുതല്‍ ഏഷ്യാഭൂഖണ്ഡവുമായി തുര്‍ക്കിക്ക് ബന്ധം ഉണ്ട്. ഇന്ത്യ ഉപഭൂഖണ്ഡവുമായി മൗലാക്കാ ജലാലുദ്ദീന്‍ റൂമിയുടെ സൂഫി തത്വചിന്തയ്ക്കും ഭക്തി പ്രസ്ഥാനത്തിനും നൂറ്റാണ്ടുകളുടെ പഴക്കമാണ് ഉള്ളത്. അതുപോലെ 1920 ല്‍ സ്വാതന്ത്രത്തിനായുളള തുര്‍ക്കി യുദ്ധത്തില്‍ തുര്‍ക്കിയെ പുറമേ നിന്ന് സഹായിച്ചും തുര്‍ക്കി റിപ്പബ്ലിക്കിന്റെ രൂപീകരണത്തില്‍ പങ്കാളികളാകുയും ചെയ്ത രാജ്യമാണ് ഇന്ത്യ.
തയ്യാറാക്കിയത് : ദിപഞ്ജന്‍ റോയ് ചൗധരി
നയതന്ത്ര അവലോകന വിദഗ്ധന്‍

വിവരണം : ശ്രീലത വി എസ്