വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കിടയിലും പാകിസ്ഥാന് ധനസഹായം

ഏതാനും മാസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കു ശേഷം, ഒടുവില്‍ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പാകിസ്ഥാന് വീണ്ടും സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. പാകിസ്ഥാനും അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളുമായുള്ള അന്തിമവട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് സാമ്പത്തിക സഹായം ഉറപ്പുവരുത്തിയതെന്ന് പാക് പ്രധാനമന്ത്രി യുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഡോ. ഹാഫിസ് ശൈഖ് പറഞ്ഞു. പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടുത്ത 3 വര്‍ഷത്തേയ്ക്ക് ഐ.എം.എഫ്. ആറ് ബില്ല്യന്‍ ഡോളര്‍ സഹായം നല്‍കും. സാമ്പത്തിക നിരോധനം വന്നതിനാല്‍ ഇസ്ലാമാബാദിന് വന്‍ കടബാധ്യതയാണുള്ളത്. പാകിസ്ഥാന് അതിന്റെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ചലിപ്പിക്കാനും നിലവില്‍ 18 ബില്ല്യന്‍ ഡോളറിന്റെ കുറവുണ്ട്.

എട്ട് മാസം മുന്‍പ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രക്ഷാ പദ്ധതി സഹായത്തിന് ഐ.എം.എഫ് കടുത്ത നിബന്ധനയാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത്തരം സഹായത്തിനായി അവരെ സമീപിക്കില്ലെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. ചൈന, സൗദി അറേബ്യ, യു.എ.ഇ പോലുള്ള കൂടുതല്‍ സുഹൃദ് രാജ്യങ്ങളെ അദ്ദേഹം സഹായ ത്തിനായി സമീപിക്കുകയും ചെയ്തു. എന്നാല്‍ ഐ.എം.എഫ്. രക്ഷാപദ്ധതി പാക്കേജില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുക യാണുണ്ടായത്. ഐ.എം.എഫ്. ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ഇമ്രാന്‍ഖാന്‍ സ്വീകരിക്കുകയും ചെയ്തു. ഗവണ്‍മെന്റിന് ഉയര്‍ന്ന വരുമാനം ഉണ്ടാക്കുന്നതിനുള്ള പുനസംഘടന, വിപുലവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍, സബ്‌സിഡികള്‍ വെട്ടിക്കുറ യ്ക്കുക, നികുതി നിരക്കുകള്‍ ഉയര്‍ത്തി വരുമാനം വര്‍ധിപ്പിക്കുക, മാര്‍ക്കറ്റ് നിര്‍ണ്ണയ എക്‌സ്‌ചേഞ്ച് നിരക്കുകള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് ഐ.എം.എഫ്. ആവശ്യപ്പെട്ട വ്യവസ്ഥകള്‍.
ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുന്ന, നികുതി, വൈദ്യുതി, പാചകവാതക നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെ ന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ അവശ്യ വസ്തുക്കളുടെയും വില വര്‍ധനവ് പാകിസ്ഥാന്‍ മുമ്പേതന്നെ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാലും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി ല്‍ (FATF) നിന്നുള്ള സമ്മര്‍ദ്ദവും ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പാക് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ധനമന്ത്രി അസ്സാദ് ഉമറിനേയും സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ ഗവര്‍ണര്‍ താരിഖ് ബജ്വയേയും മാറ്റിയശേഷം ഐ.എം.എഫിന്റെ മുന്‍ അധികാരികളെ പകരം സ്ഥാപിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വെര്‍ച്വല്‍ ഫ്രീ ഫാള്‍ ആണെന്നാണ് സൂചിപ്പിക്കുന്നത്. പാകിസ്ഥാന്റെ ജി.ഡി.പി. വളര്‍ച്ച 3.9 ശതമാനമായി കുറയുകയും പണപ്പെരുപ്പ നിരക്ക് 9.4 ല്‍ എത്തുകയും ചെയ്തു. വിദേശ വിനിമയ കരുതല്‍ ശേഖരം വെറും 9 ബില്യണ്‍ ഡോളറായി കൂപ്പുകുത്തുകയും ചെയ്തു.
അത്തരമൊരു ദയനീയമായ സാഹചര്യത്തില്‍ മറ്റ് പോംവഴി കളൊന്നുമില്ലാത്തതിനാല്‍ ഐ.എം.എഫിന്റെ നിബന്ധനകള്‍ അംഗീകരിക്കുക മാത്രമെ ഇമ്രാന്‍ഖാന് കഴിയൂ. ഇത് സൂചിപ്പി ക്കുന്നത് പാകിസ്ഥാന് കര്‍ശനമായ സാമ്പത്തിക അച്ചടക്കം ആവശ്യമാണെന്നാണ്. കുടാതെ രണ്ട് കാര്യങ്ങള്‍ പാകിസ്ഥാന്‍ പാലിക്കുകയും വേണം. ഭീകരതയ്ക്ക് ശക്തമായി തടയിടുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുകയും ചെയ്യുകയെന്നതാണ് അതിലൊന്ന്. രാഷ്ട്രീയ തീരുമാനങ്ങള്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കുകയും രാജ്യം സുരക്ഷ എന്ന ഉത്തരവാദിത്തം മാത്രമായി സൈന്യം സ്വയം നിയന്ത്രിക്കുകയും വേണമെന്നതാണ് രണ്ടാമത്തെ കാര്യം.
ഭീകര സംഘടനകള്‍ക്കുള്ള പാകിസ്ഥാന്റെ ധനസഹായം ആഗോള സമൂഹത്തിന് വലിയൊരു ഭീഷണിയായി മാറിയിരുന്നു. നിലവില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പാകിസ്ഥാനിലേയ്ക്കുള്ള ചെറുവായ്പകള്‍ ഇതുമൂലം മുടങ്ങുകയും ചെയ്തു. മാത്രമല്ല ഇത്തരം സഹായങ്ങള്‍ മൂലം പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഗ്വാദറിലെ ബലൂചിസ്ഥാന്‍ നഗരത്തിലെ ഏക പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉണ്ടായ ആക്രമണമാണ് എറ്റവും അടുത്ത് നടന്ന സംഭവങ്ങളിലൊന്ന്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ഹര്‍നായ് ജില്ലയില്‍ ഭീകരര്‍ ബസില്‍ കയറിയ യാത്രക്കാര്‍ക്ക് നേരെ നിറയൊഴിച്ചുണ്ടായ സംഭവത്തില്‍ 14 പേരാണ് കൊല്ല പ്പെട്ടത്. ഒരാള്‍ വെടിയേറ്റ് മരിച്ചു. പാക് നാവികസേനാംഗവും കൊല്ലപ്പെട്ട വരില്‍ ഉള്‍പ്പെടുന്നു. ബലൂചിസ്ഥാനില്‍ വിഘടന വാദം കഴിഞ്ഞ കുറേക്കാലങ്ങളായി നടക്കുന്നുണ്ട്. ബി.എല്‍.എ യ്ക്കുനേരെയാണ് ഇതിന്റെ കുന്തമുന നീളുന്നത്. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയും പ്രകൃതി വിഭവങ്ങളുടെ കലവറയും ആയിട്ടുകൂടി അത് രാജ്യത്തെ ഏറ്റവും ദരിദ്രമായ പ്രവിശ്യ എന്നാണ് ബലൂചിസ്ഥാന്‍ ജനത പരാതിപ്പെടുന്നത്.
ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയ്‌ക്കെതിരെ ബലൂചിസ്ഥാന്‍ ജനത ആയുധമെടുക്കുന്നു. കാരണം ഈ ഇടനാഴി ഭൂരിഭാഗവും ബലൂചിസ്ഥാന്‍ കടന്നാണ് പോകുന്നത്. പക്ഷേ അതുകൊണ്ടുമാത്രം ഈ പ്രവിശ്യയ്ക്ക് യാതൊരു പ്രയോജനവുമില്ല എന്നതാണ് വസ്തുത. ഈ പദ്ധതിയ്ക്കുവേണ്ടിയുള്ള ചൈനീസ് പ്രവര്‍ത്തനത്തിനെതിരെ യുള്ള നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടല്‍ ആക്രമണത്തെ നിരീക്ഷകര്‍ കാണുന്നത്. തങ്ങളുടെ ബിസിനസ് ട്രിപ്പുകളില്‍ ആക്രമിക്കപ്പെട്ട ഈ ഹോട്ടലിലാണ് അവരിലേറെ പ്പേരും താമസിക്കുന്നത്. ഐ.എം.എഫിന്റെ രക്ഷാപദ്ധതി പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് ഒരു താല്‍ക്കാലിക ആശ്വാസമാണ് നേടിക്കൊടുക്കുന്നത്. അതുകാണ്ടുതന്നെ പാകിസ്ഥാന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഒരു സമഗ്ര വീക്ഷണം സ്വന്തം താല്‍പര്യങ്ങളില്‍ പാക് നേതൃത്വത്തിന് ഉണ്ടാവേണ്ടതാണ്.

സ്‌ക്രിപ്റ്റ് : അശോക് ഹാന്ദൂ
രാഷ്ട്രീയ വിമര്‍ശകന്‍