ബ്രക്‌സിറ്റ് കരാറിനായുള്ള അവസാനഘട്ട മുറവിളി. ഇനി എന്ത്?

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്‌സിറ്റ് കരാര്‍, യു.കെ. പാര്‍ലമെന്റ് മൂന്ന് വട്ടം തള്ളിയിരിക്കുകയാണ്. ഒരിക്കല്‍കൂടി ബ്രക്‌സിറ്റ് കരാര്‍ നിരസിക്കപ്പെട്ടാല്‍ കരാര്‍ തന്നെ ഇല്ലാതാവുകയും നിലവിലെ ഗവണ്‍മെന്റില്‍ പ്രതിസന്ധി ഉണ്ടാകുകയും ചെയ്യും എന്ന ആശങ്കയിലാണ് തെരേസമേ. ചര്‍ച്ച പരാജയപ്പെട്ടാല്‍ കരാറിന് ‘മരണം’ സംഭവിക്കും എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലവിലെ സ്റ്റേറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ അനുമതിക്കായി ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ ഉടന്‍ അവതരിപ്പിക്കും. കരാര്‍ തിരിച്ച് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് തെരേസമേ. ആറ് ആഴ്ചത്തെ അനുരഞ്ജന ശ്രമങ്ങള്‍ക്കിടയില്‍ കരാറില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതാണ് അതിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെയുള്ള ‘Eurosceptics’ അഥവാ യൂറോപ്യന്‍ യൂണിയനില്‍ സംശയ
മുള്ളവര്‍ പറയുന്നത് ഈ കരാര്‍ ബ്രിട്ടനെ കസ്റ്റംസ് യൂണിയന്റെ ഉള്ളില്‍തന്നെ പിടിച്ച് നിര്‍ത്തും എന്നാണ്. എന്നാല്‍, ബ്രിട്ടന്റെ സാമ്പത്തികവും ഭരണഘടനാപരവുമായ വിശ്വാസ്യതയുടെ സംരക്ഷണത്തില്‍ മാറ്റം വരുത്തുകയും വടക്കന്‍ അയര്‍ലന്റും ഗ്രേയ്റ്റ് ബ്രിട്ടനും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഒഴിവാ
ക്കാനും കരാര്‍ വഴി സാധിക്കും. എങ്കില്‍ മാത്രമേ കരാര്‍ വിജയകരമാകു എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ ചൊല്ലിയാണ് ലേബര്‍ പാര്‍ട്ടി കരാറിനെ എതിര്‍ക്കുന്നത്. ഒരിക്കല്‍കൂടി അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍, നാലാംഘട്ട വോട്ടെടുപ്പില്‍ നിന്ന് ഒരു പക്ഷേ ലേബര്‍ പാര്‍ട്ടി വിട്ട് നില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതുവഴി തെരേസ മേയുടെ കരാറിന് ആദ്യഘട്ട പാര്‍ലമെന്റ് അനുമതി ലഭ്യമാകും. ദി ഗ്രീന്‍ പാര്‍ട്ടി, ദി ലിബറല്‍ ഡെമോക്രാറ്റ്‌സ്, ദി സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, പ്ലെയിഡ് സിംറൂ എന്നിവ ബ്രക്‌സിറ്റിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്ന പാര്‍ട്ടികളാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വരും ദിവസങ്ങളില്‍ കടുത്ത വെല്ലുവിളികളെയാണ് നേരിടേണ്ടത്. പാര്‍ലമെന്റിലെ നിലവിലെ പ്രതിസന്ധി തുടരുകയാണ്. ‘കരാര്‍ ഇല്ല’ അല്ലെങ്കില്‍ ‘ബ്രക്‌സിറ്റ് ഇല്ല’ എന്ന രണ്ട് ചോദ്യങ്ങളാണ് പാര്‍ലമെന്റില്‍ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. ഈ മാസം ആദ്യം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 1,334 കൗണ്‍സിലര്‍ സീറ്റുകള്‍ നഷ്ടപ്പെടുകയും യൂറോപ്യന്‍ യൂണിയനോട് അനുഭാവമുള്ള ലിബറല്‍ ഡെമോക്രാറ്റ്‌സ് 703 സീറ്റുകള്‍ നേടുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്ററി വോട്ടെണ്ണല്‍ ബുധനാഴ്ച നടക്കും. പോളിങ്ങ് ശതമാനം പരിശോധിച്ചാല്‍ നൈജെല്‍ ഫറാജെയുടെ ബ്രക്‌സിറ്റ് പാര്‍ട്ടി മറ്റ് രണ്ട് പ്രമുഖ പാര്‍ട്ടികളെക്കാളും മുന്നിലാണ്. അതായത് 30 ശതമാനം. ലേബര്‍ പാര്‍ട്ടിയുടേത് 21 ശതമാനവും ടോറീസിന്റെ 12 ശതമാനവും മാത്രമായിരുന്നു.
കരാര്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും രാജിയുടെ കാര്യത്തില്‍ നിന്നും പ്രധാനമന്ത്രി തെരേസാ മേ ഒഴിഞ്ഞു
മാറുകയാണുണ്ടായിട്ടുള്ളത്. നാലാം തവണയും ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടാലും എം.പിമാര്‍ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം മാനിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും തേരേസാ മേ പറഞ്ഞു. ഈ പ്രതിസന്ധിഘട്ടം മറികടക്കുന്നതിന് മേയ്ക്ക് സാധിച്ചാല്‍ അത് അവര്‍ക്കും അവരുടെ ഗവണ്‍മെന്റിനും ബഹുമതി തന്നെയായിരിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, സാമ്പത്തികവും ഭരണഘടനാപരവുമായ സമന്വയം കൊണ്ടു
വരുന്നതിനു മുമ്പുതന്നെ ബ്രിട്ടന് ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും കരാറിലേര്‍ പ്പെടുന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ബ്രിട്ടന് ആറുമാസം കൂടി സമയം നല്‍കിയിട്ടുണ്ട്. തെരേസാ മേ ഗവണ്‍മെന്റ് കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങുന്നത് ബ്രെക്‌സിറ്റ് കരാറിലേര്‍പ്പെട്ടുകൊണ്ടാണോ അല്ലയോ എന്നത് ഈ ഒക്‌ടോബര്‍ 31 ഓടെ അറിയാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്‍ കരാറില്‍ ഏര്‍പ്പെ ടുന്നതും ഏര്‍പ്പെടാതിരിക്കുന്നതും ബ്രിട്ടനുമായുള്ള ഇന്ത്യയുടെ വ്യാപാര നിക്ഷേപ ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെ
ക്കുറിച്ച് സുപ്രധാനമായ അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ‘2019 മാര്‍ച്ചി’ല്‍ ബ്രക്‌സിറ്റിനു സാധ്യതയുണ്ടെങ്കില്‍, ഉഭയ കക്ഷി വ്യാപാര കരാറുകളില്‍ ധാരണയയാല്‍ ഇന്ത്യയിലെ കയറ്റുമതി വ്യവസായികള്‍ക്ക് അവസരങ്ങളുണ്ടാകും എന്ന് ഭാരതീയ റിസര്‍വ് ബാങ്കിന്റെ 2019 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് സൂചിപ്പി
ക്കുന്നു. എന്നാല്‍, ബ്രിട്ടനുമായി ഉറച്ച നിക്ഷേപ ബന്ധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയുടെ വിദേശ മേഖലയില്‍ ബ്രക്‌സിറ്റ് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. കരാറിലേര്‍പ്പെട്ടില്ലെങ്കില്‍ ബ്രിട്ടീഷ് പൗണ്ടില്‍ ഇടിവ് സംഭവിക്കും. ക്രമേണ മറ്റു വിപണികള്‍ക്കും ഈ വിപത്തില്‍ നിന്നും കരകയറാന്‍ കുറച്ചു സമയം വേണ്ടിവരും.

സ്‌ക്രിപ്റ്റ് : ഡോ. സംഘമിത്ര ശര്‍മ്മ
നയതന്ത്ര വിശകലന വിദഗ്ധന്‍

വിവരണം : അര്‍ച്ചന