പോളണ്ടും-ഹങ്കറിയുമായി ഇന്ത്യയുടെ ബന്ധം പുതിയ പുതിയ ഉയരങ്ങളിലേക്ക്

മധ്യ-പൂര്‍വ്വ യൂറോയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുക എന്ന നയത്തിന്റെ ഭാഗമായി കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം പോളണ്ടും ഹങ്കറിയും സന്ദര്‍ശിച്ചു.

ഹങ്കറിയുമായി ഇന്ത്യക്ക് വിവിധ തലങ്ങളിലുള്ള ശക്തമായ ബന്ധമാണ് ദീര്‍ഘകാലമായി നിലനില്‍ക്കുന്നത്. ഹങ്കേറിയന്‍

വിദേശകാര്യമന്ത്രി പീറ്റര്‍ സിജ്ജാര്‍തോയുമായി ഡോ. ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ചലച്ചിത്ര നിര്‍മ്മാണം, ഡിജിറ്റലൈസേഷന്‍, ജലസംരക്ഷണം, സൗരോര്‍ജ്ജം, മരുന്ന് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ശ്രീ. പീറ്റര്‍ സിജ്ജാര്‍തോ പറഞ്ഞു. ഹങ്കറിയില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ദ്ധിച്ചുവരുന്നതിനെയും ഹങ്കേറിയിലെ ബിസിനസ് അനുകൂല അന്തരീക്ഷത്തെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രശംസിച്ചു. വിദ്യാഭ്യാസം, ടൂറിസം, ശാസ്ത്രം എന്നീ മേഖലകളിലേക്കും ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം വ്യാപിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശമുണ്ടായി. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ അംഗമാകാനുള്ള ഹംഗറിയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. സാമ്പത്തിക-വാണിജ്യ മേഖലകളിലുള്ള സഹകരണത്തിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

കഴിഞ്ഞ 32 വര്‍ഷത്തിനുള്ളില്‍ ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. മധ്യ യൂറോപ്പില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നതിന് ഡോ. എസ്. ജയ്ശങ്കറിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് പോളണ്ട് വിദേശകാര്യമന്ത്രി പ്രൊഫസര്‍ ജസെക് സാക്‌സാവുടോവിസ് അഭിപ്രായപ്പെട്ടു. ജി-20-ലും, ഐക്യരാഷ്ട്ര സഭയിലും അവിഭാജ്യ ഘടകമായ ഇന്ത്യ കിഴക്കന്‍ ഏഷ്യയിലെ പോളണ്ടിന്റെ ശക്തമായ പങ്കാളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള

സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നിയമവാഴ്ചയിലൂന്നിയ ഒരു ആഗോളക്രമം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയേ ഇരുരാഷ്ട്ര നേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവച്ചു.

വിവിധ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തു. തീവ്രവാദം അടിച്ചമര്‍ത്തുന്നതിന് പോളണ്ട് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രൊഫസര്‍ ജസെക് പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലേയും സുരക്ഷ, മാരകായുധങ്ങളുടെ വ്യാപനം തടയുക, സമുദ്ര വ്യോമയാന മേഖലകളിലെ സുരക്ഷ, മനുഷ്യാവകാശ സംരക്ഷണം, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, സൈബര്‍ സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങള്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

മധ്യ യൂറോപ്യന്‍ മേഖലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് പോളണ്ട്. നിലവില്‍ ഇന്ത്യയും പോളണ്ടും തമ്മില്‍ 300 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണുള്ളത്. പോളണ്ട് നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ സുപ്രധാന സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ പോളണ്ട് സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതാണ്.

ശീതയുദ്ധ കാലത്ത് മധ്യ പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ ഊഷ്മള ബന്ധംസൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തിയിരുന്നു.

എന്നിരുന്നാലും ഇന്ത്യയും മധ്യ-യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണ സാധ്യതകള്‍ ഏറെക്കാലമായി വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല.

ചൈനയുടെ 16 +1 സംരംഭത്തിന് മേഖലയിലുണ്ടാക്കാനാകുന്ന സ്വാധീനം കണക്കിലെടുക്കുമ്പോള്‍ ജനങ്ങളുമായുള്ള ബന്ധവും മേഖലയിലെ സാംസ്‌കാരിക സാമ്പത്തിക താല്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

അടുത്തിടെ യൂറോപ്പിന്റെ തെക്ക്-കിഴക്കന്‍-മധ്യ മേഖലകളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും നടത്തിയ ഉന്നതതല സന്ദര്‍ശനങ്ങള്‍ ഈ പ്രദേശവുമായുള്ള ബന്ധം പുനരുജ്ജിവിപ്പിക്കാന്‍ സഹായകരമായതായി കണക്കാക്കപ്പെടുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തേയും ബാള്‍ട്ടിക് കടലിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള മള്‍ട്ടി മോഡല്‍ ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ പദ്ധതിയില്‍ ഹംഗറി പ്രധാന പങ്ക് വഹിക്കുന്നു. ഏഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് പോളണ്ട് ഏഷ്യയുമായി നേരിട്ടുള്ള ഗതാഗത ബന്ധം സ്ഥാപിക്കും. പോളണ്ടിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 524 ബില്യണ്‍ ഡോളര്‍ ആണ്. യൂറോപ്യന്‍ യൂണിയനിലെ ഏഴാമത്തെ വലിയ സമ്പദ്

വ്യവസ്ഥയാണ് പോളണ്ട്. ആ രാജ്യവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നത് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നിലവില്‍ ഗുണം ചെയ്യും.

കഴിഞ്ഞ ഓഗസ്റ്റില്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന പോളണ്ട് കാശ്മീര്‍ സംബന്ധിച്ച പാകിസ്ഥാന്‍ ഇടപെടല്‍ തടയുന്നതിന് വഹിച്ച പങ്കിന്റെ

പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറിന്റെ പോളണ്ട് സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

തയ്യാറാക്കിയത് : സംഗമിത്ര ശര്‍മ്മ
യൂറോപ്യന്‍ കാര്യവിദഗ്ധ

വിവരണം  : നരേന്ദ്ര മോഹന്‍