ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഐതിഹാസികമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ എല്ലാത്തലത്തിലും വ്യാപകമായ ബന്ധമാണുള്ളത്. ഊര്‍ജ്ജ വിഭവ സഹകരണത്തില്‍ ഇരുരാജ്യങ്ങളുടേയും ബന്ധം വര്‍ദ്ധിപ്പിക്കാനും
ഈ മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങളും കൈവരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
വ്ളാഡിവോ സ്റ്റോക്കില്‍ നടക്കാന്‍ പോകുന്ന കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തികപരമായ ചര്‍ച്ചായോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശനത്തിനിടെ പങ്കെടുക്കുമ്പോള്‍ ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യ, റഷ്യ വാര്‍ഷിക ഉച്ചകോടിയും കൂടിയാണ് വ്ളാഡിവോ സ്റ്റോക്കില്‍ നടക്കുന്നത്.
മോദിയും വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് മുന്‍പ് ഇന്ത്യയുടെ പെട്രോളിയവും പ്രകൃതിവാതകവും വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കഴിഞ്ഞയാഴ്ച റഷ്യന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യ-റഷ്യാ പരമ്പരാഗത ഊര്‍ജ്ജത്തിന്റേയും ആണവോര്ജ്ജത്തിന്റേയും സഹകരണം ശീതയുദ്ധ കാലത്#ോളം പഴക്കമുള്ളതാണ്. അതിനാല്‍ത്തന്നെ ഇരുരാജ്യങ്ങളും ചരിത്രപരമായ സഹകരണം വര്‍ദ്ധിപ്പിക്കാനും ഒരു പുതിയ വീക്ഷണം കൊണ്ടുവരാനും തീരുമാനിച്ചത്.
ഇരുരാജ്യങ്ങളുടേയും നിലവിലുള്ള ഊര്‍ജ്ജ വ്യവസ്ഥകള്‍ക്ക് ഒരു വിശാലമായ അടിത്തറയുണ്ട്. അതുകൊണ്ടുതന്നെ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇതര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും നഷ്ടം കുറയ്ക്കുന്നതിനും തയ്യാറാകുന്നത്.
ഗള്‍ഫ് രാജ്യങ്ങളുമായുള്ള സുസ്തിരമല്ലാത്ത ഊര്‍ജ്ജ വ്യവസ്ഥകളുടെ ഫലമായി ഇതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇന്ത്യ പ്രധാനമായും താല്പര്യമെടുക്കുന്നത്.
ഊര്‍ജ്ജവുമായി ബന്ധപ്പെട്ടുള്ള വിവിധമായ തടസ്സങ്ങളും ഷെയ്ല്‍ ഗ്യാസിന്റെ അനുമതിക്കുള്ള തടസ്സങ്ങളും എല്ലാം റഷ്യയെ ഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് ഏഷ്യയെ ആശ്രയിക്കാന്‍ കാരണമാകുന്നു. ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ പരസ്പരാശ്രയപരമായ ഒരു സമീപനം സ്വീകരിക്കാന്‍ തയ്യാറായത് ഇതുകൊണ്ടാണ്.
റഷ്യന്‍ ഗവണ്മെന്റിലെ ഉന്നതരുമായും വ്യവസായ പ്രതിനിധികളുമൂയും മറ്റ് സ്വകാര്യ വ്യക്തികളുമായും ഇന്ത്യന്‍ പെട്രോളിയവും പ്രകൃതിവാതകവും വകുപ്പ് മന്ത്രി വിവിധ ചര്‍ച്ചകള്‍ നടത്തി.
റഷ്യന്‍ ഉപപ്രധാനമന്ത്രി യുറിട്രറ്റ്നേവും ഊര്‍ജ്ജ വകുപ്പ് മന്ത്രി അലക്സാണ്ടര്‍ നൊവാക്കുമായുള്ള ചര്‍ച്ചയില്‍ പ്രത്യേകിച്ച് റഷ്യയുടെ കിഴക്കന്‍ മേഖലയിലുള്ള ഹൈഡ്രോ കാര്‍ബണ്‍ സഹകരണം എണ്ണ, വാതകം എന്നിവയുടെ സ്രോതസ്, സംസ്കരണം എന്നീ മേഖലകളില്‍ ഒരുമിച്ചുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതും വിഷയമായിരുന്നു.
ഇന്ത്യന്‍ പെട്രോളിയം മന്ത്രിയുടെ മോസ്കോ സന്ദര്‍ശനത്തിന്റെ പ്രധാന നേട്ടമെന്നും പറയുന്നു. ഒപ്പെക്കിലെ പ്രതിനിധിയായ റഷ്യ അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിലും അതിന്റെ വില വര്‍ദ്ധനയിലും ഇന്ത്യയ്ക്ക് അനുകൂലമായ ഒരു പ്രതീക്ഷ നല്‍കുന്നതിനുള്ള ധാരണ ഉണ്ടാക്കിയെന്നുള്ളതാണ്. ഉത്പാദക
ഉപഭോക്തൃ രാജ്യങ്ങള്‍ തമ്മില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത് ഒരുതരം സ്തംഭനാവസ്ഥയാണ്.
5-ല്‍ കൂടുതല്‍ ഒപ്പെക് രാജ്യങ്ങളില്‍ നിന്ന് അസംസ്കൃത എണ്ണ ലഭിച്ചിരുന്നതില്‍ ഭൗമവും രാഷ്ട്രീയവുമായ പല അസമത്വങ്ങള്‍ കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു മുരടിപ്പ് ഉണ്ടായി.
ഇന്ത്യ, റഷ്യ ഊര്‍ജ്ജ വകുപ്പ് മന്ത്രിമാരുടെ ചര്‍ച്ചയാണ് .
മോദി-പുടിന് ഉച്ചകോടിയില്‍ ഊര്‍ജ്ജ സഹകരണത്തിലെ വിവിധ തലങ്ങള്‍ സംബന്ധിച്ച് കരാര്‍ ഒപ്പുവയ്ക്കുന്നതിന് അടിസ്ഥാന ഘടകമാകുന്നത്.
റഷ്യയുടെ ഊര്‍ജ്ജ സമ്പുഷ്ട മേഖലയെ ഇന്ത്യയുമായി ബന്ധിപ്പിച്ച് ഊര്‍ജ്ജ ഇടനാഴികള്‍ രൂപപ്പെടുത്തണം. ഊര്‍ജ്ജ മേഖലയിലെ പദ്ധതികളില്‍ കൂടുതല്‍ സംയുക്ത നിക്ഷേപങ്ങള്‍ ആവശ്യമാണ്. ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളായ ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്നിവ റഷ്യന്‍ ഊര്‍ജ്ജ ശൃംഖലയിലെ നിരവധി പദ്ധതികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സാഖലിന്‍, വാന്‍കൂര്‍, ടാസ്, യുര്യാക്ക് എന്നിവിടങ്ങളിലെ പദ്ധതികളില്‍ ഇന്ത്യന്‍ നിക്ഷേപം ഏറെയാണ്.
സൈബീരിയ പോലുള്ള മേഖലകളില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് നിക്ഷേപത്തിന് തുലനം ചെയ്യാന്‍ ഇത് സഹായകമാകുമെന്നാണ് റഷ്യന്‍ ഭാഷ്യം. 2018-ല്‍ റഷ്യന്‍ ഏജന്‍സിയും ഇന്ത്യയുടെ ഗെയിലുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. നിരവധി ഇന്ത്യന്‍
കമ്പനികളില്‍ റഷ്യന്‍ നിക്ഷേപം ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ ഖനനം, ഉത്പാദനം, ശുദ്ധീകരണം എന്നിവയിലും റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യ അവസരം നല്‍കുന്നുണ്ട്.
ഉച്ചകോടിയുടെ ഭാഗമായുള്ള ശ്രീ. പ്രധാന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തി. വ്ളാഡിവോ സ്റ്റോക്കിലെ 20-ാം വാര്‍ഷിക സമ്മേളനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഊര്‍ജ്ജ നയതന്ത്രത്തിന് പുതുമാനമേകുമെന്നാണ് പ്രതീക്ഷ.