‘കശ്മീരിനെ സംബന്ധിച്ചുള്ള പാകിസ്ഥാന്റെ അര്‍ത്ഥശൂന്യമായ വാക്‌ധോരണികള്‍’

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ഇന്ത്യയുടെ നടപടിയില്‍ പാകിസ്ഥാന്‍ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ഒരു അവസരവും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാഴാക്കുന്നില്ല; മോശമായ ഭാഷയില്‍ ഇന്ത്യയെ അധിക്ഷേപിക്കുകയും, ആണവയുദ്ധം നടത്തുമെന്ന് പോലും ഭീഷണി മുഴക്കുകയും ചെയ്യുന്നു. കശ്മീര്‍ സംബന്ധിച്ച ഇന്ത്യയുടെ തീരുമാനങ്ങളെ തടയാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും
2
അദ്ദേഹം പറയുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈഷി ഇമ്രാന്‍ഖാന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും കശ്മീര്‍ വിഷയത്തില്‍ യുദ്ധം ഒരു പരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ വരുന്ന ഒക്‌ടോബറിലോ നവംബറിലോ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധമാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ റെയില്‍വേമന്ത്രി ഷെയ്ക് റഷീദ്, കഴിഞ്ഞദിവസം ഒരു പൊതുയോഗത്തില്‍ പറഞ്ഞിരുന്നു.
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ പാകിസ്ഥാന് നിരാശയുണ്ടാക്കി എന്നതിന് തെളിവാണ് അവരുടെ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍.
കാശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാന്‍ പാകിസ്ഥാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും അനുകൂലമായ പ്രതികരണം ലഭിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ തികച്ചും അവരുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ യാതൊരുവിധ ബാഹ്യഇടപെടലുകളും ആവശ്യപ്പെടരുതെന്നും അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ എക്കാലത്തേയും സുഹൃദ് രാജ്യമായ ചൈന പോലും ഇക്കാര്യത്തില്‍ പാകിസ്ഥാനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നില്ല. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ നേരം കശ്മീര്‍ മണിക്കൂറായി ആചരിക്കണമെന്ന ഇമ്രാന്‍ഖാന്റെ ആഹ്വാനവും വിഫലമായി. പാകിസ്ഥാന്‍ ജനതയില്‍ ഭൂരിഭാഗവും ഈ ആഹ്വാനം ചെവിക്കൊണ്ടില്ല.
3
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യം മറന്ന് ഇമ്രാന്‍ഖാന്‍ കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും എത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
കശ്മീര്‍ വിഷയം ഇന്ത്യന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന കാര്യത്തിലും പാകിസ്ഥാന്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നത് പ്രയോജനമാവില്ലെന്ന് ഇമ്രാന്‍ഖാന്‍ പറയുമ്പോള്‍, വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈഷി, ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പറയുന്നു. ഇന്ത്യ-ഇസ്ലാമബാദ് ചര്‍ച്ചകളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കാന്‍ ഇത് ഇമ്രാന്‍ഖാനെ പ്രേരിപ്പിച്ചു.
ഇന്ത്യയ്ക്കും മറ്റ് ലോകരാജയങ്ങള്‍ക്കുമെതിരായ ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്ഥാനുമായുള്ള ചര്‍ച്ച പുനാരംഭിക്കാന്‍ കഴിയൂ എന്നതാണ് ഇന്ത്യയുടെ സ്ഥിരമായ നിലപാട്. ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തില്‍ ജമ്മു കാശ്മീര്‍ ഒഴികെയുള്ള മറ്റ് സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ തുടരുകയാണ്. ഏറ്റവും ഒടുവില്‍ കശ്മീരിലെ മനുഷ്യവകാശ ലംഘനങ്ങളുടെ പേര് പറഞ്ഞ് സൗദി അറേബ്യയുമായും കുവൈറ്റുമായും പാകിസ്ഥാന്‍ ബന്ധപ്പെടുകയാണ്.
എന്നാല്‍ കശ്മീര്‍ സംബന്ധിച്ച തീരുമാനമെടുത്തശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിക്കാന്‍ ചില പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങള്‍ തയ്യാറായി എന്നതാണ് വസ്തുത. ഏതാനും ദിവസം മുന്‍പ് യു.എ.ഇ, പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സയ്യദ് നല്കിയാണ്
4
ശ്രീ. നരേന്ദ്ര മോദിയെ ആദരിച്ചത്. അതാകട്ടെ പാകിസ്ഥാന്റെ അര്‍ത്ഥശൂന്യമായ വാക്‌ധോരണികള്‍ തങ്ങളെ ബാധിച്ചിട്ടില്ലെന്നും ഇന്ത്യയുമായുള്ള ബന്ധം യു.എ.ഇ. വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നുമുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയതിന് തൊട്ടുപിന്നാലെയും.
പാക് അധീന കശ്മീരിലും ബലൂചിസ്താനിലും ഖൈബര്‍-പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലും പാകിസ്ഥാന്‍ മനുഷ്യാവകാശ ലംഘനം നടത്തുമ്പോള്‍, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറയാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല. ഇന്ത്യാവിരുദ്ധ പ്രസംഗങ്ങള്‍ നടത്തി സമയവും ഊര്‍ജ്ജവും കളയാതെ പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത്.
അത് മാത്രമേ, നല്ലൊരു അയല്‍ രാജ്യബന്ധത്തിന് അടിത്തറ പാകുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വഴിയൊരുക്കുകയുള്ളൂ.

തയ്യാറാക്കിയത് : അശോക് ഹാന്‍ഡൂ
രാഷ്ട്രീയ വിമര്‍ശകന്‍

വിവരണം : കൃഷ്ണ