ആക്ട് ഈസ്റ്റ് നയം അരക്കിട്ടുറപ്പിച്ച് ഇന്ത്യ

ജപ്പാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കു ന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം സഹായകമായി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജപ്പാനുമായി ഇന്ത്യയ്ക്ക് സുദൃഢമായ ബന്ധമാണുള്ളത്. ഇരുപ്രധാനമന്ത്രി മാരും വ്യക്തിപരമായ സൗഹൃദവും സൂക്ഷിക്കുന്നു. കൂടിക്കാഴ്ച യെ സൗഹാര്‍ദ്ദപരം എന്നാണ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.

വാര്‍ഷിക ഉച്ചകോടിക്കായി ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഇപ്പോഴത്തെ കൂടിക്കാഴ്ചയ്ക്ക് സവിശേഷ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ഡിസംബറിലാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം.
വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ഇരു രാജ്യങ്ങളിലെ യും വിദേശ – പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ 2 + 2 ഉച്ചകോടി നടത്താനും തീരുമാനമായി.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഈ ആഴ്ച അവസാനിച്ച സന്ദര്‍ശനത്തില്‍ പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ ആബെ സൂചിപ്പിച്ചു. പ്രതിരോധ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്താനും ധാരണയായി.
ബ്യൂണസ് അയേഴ്‌സിലും ഒസാക്കയിലും ജി-20 ഉച്ചകോടികള്‍ നടക്കുമ്പോള്‍, പ്രത്യേകമായി ഇന്ത്യ – അമേരിക്ക – ജപ്പാന്‍ ത്രികക്ഷി ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ ഭാവാത്മകമായിരുന്നുവെന്ന് ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തി. ഇതു തുടരണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
ഇന്തോ – പസഫിക് മേഖലയെ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ഏകാഭിപ്രായമാണുള്ളത്. കൂടുതല്‍ തുറന്നതും സുതാര്യവുമായ ഇന്തോ – പസഫിക് എന്ന ലക്ഷ്യത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന അഭിപ്രായം ആബെ മുന്നോട്ട് വച്ചു. സുരക്ഷിതവും സുദൃഢവുമായ ഇന്തോ – പസഫിക് യാഥാര്‍ത്ഥ്യമാക്കാന്‍ സാമ്പത്തിക മേഖലയിലും, ജനങ്ങള്‍ തമ്മിലും ഉള്ള സഹകരണം വര്‍ദ്ധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.
പത്ത് ആസിയാന്‍ രാജ്യങ്ങളുള്‍പ്പെടെ 16 രാജ്യങ്ങള്‍ തമ്മില്‍ ‘മേഖലാ സാമ്പത്തിക സഹകരണ ധാരണ’ യെന്ന ആശയം സംബന്ധിച്ചും, സംക്ഷിപ്തമായ ചര്‍ച്ച നടന്നു. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചു. ചരക്ക് – സേവന വ്യാപാരങ്ങളില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നത് മനസ്സില്‍ വച്ചാകണം ഇത്തരം ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ധാരണയിലെത്തേണ്ടതുണ്ടെന്നും ശ്രീ. മോദി സൂചിപ്പിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മൊഹമ്മദുമായി ശ്രീ. മോദി നടത്തിയ കൂടിക്കാഴ്ചയും ഊഷ്മളമായിരുന്നു. ഡോ. മഹാതിര്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മലേഷ്യയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
ഉഭയകക്ഷി വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി മഹാതിര്‍ അറിയിച്ചു. വ്യാപാരരംഗത്ത് നിലവില്‍ മലേഷ്യയാണ് മുന്നിട്ട് നില്‍ക്കുന്നത്. വ്യാപാരരംഗത്ത് സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ശ്രമങ്ങള്‍ മലേഷ്യ തുടരുകയാണെന്ന് ശ്രീ. മഹാതിര്‍ പറഞ്ഞു.
ജമ്മുകാശ്മീര്‍ പുനഃസംഘടനയ്ക്ക് പിന്നിലെ കാരണങ്ങള്‍ ശ്രീ. മോദിയോട് വിശദീകരിച്ചു. ഫലപ്രദമായ ഭരണ സംവിധാനവും, സാമൂഹ്യ – സാമ്പത്തിക നീതിയും ഉറപ്പുവരുത്തുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. വര്‍ദ്ധിച്ചു വരുന്ന ആഗോള തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. എല്ലാ തരത്തിലുമുള്ള തീവ്രവാദത്തിന് മലേഷ്യ എതിരാണെന്ന് പ്രധാനമന്ത്രി മഹാതിര്‍ പ്രഖ്യാപിച്ചു.
മംഗോളിയന്‍ പ്രസിഡന്റ് ഖാള്‍ട്ട്മാഗിന്‍ ബട്ടുള്‍ഗയെയും ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനാവുമെന്ന് ബട്ടുള്‍ഗ പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. മംഗോളിയയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന എണ്ണ ശുദ്ധീകരണശാല ഉള്‍പ്പെടെയുള്ള പദ്ധതികളും ചര്‍ച്ചാ വിഷയമായി.
സംസ്‌കാരം, ആത്മീയത ഉള്‍പ്പെടെ പൊതുജന സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ചയിലുള്‍പ്പെട്ടു. ഡല്‍ഹിയും ബംഗുളുരുവും കൂടാതെ ബോധ്ഗയയും സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മംഗോളിയന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഉലന്‍ ബാത്തറില്‍ മൂടല്‍മഞ്ഞിന്റെ പ്രഭാവം കുറയ്ക്കുന്നതും ചര്‍ച്ചാവിഷയമായി.
വിളവെടുപ്പ് മാസങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ നിലം കത്തിക്കുന്നതിലൂടെയുള്ള മലിനീകരണം കുറയ്ക്കുന്നതില്‍ ഇന്ത്യ കൈവരിച്ച വിജയത്തെ മംഗോളിയന്‍ പ്രസിഡന്റ് പ്രശംസിച്ചു.
കൂടിക്കാഴ്ചകളെ ഫലപ്രദമായാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി” അരക്കിട്ടുറപ്പിക്കുന്ന തായിരുന്നു ഇത്.

തയ്യാറാക്കിയത് : പദംസിംഗ്

വാര്‍ത്താ വിശകലന വിദഗ്ധന്‍

വിവരണം : രഞ്ജിത്