വീണ്ടും പിന്തള്ളപ്പെട്ട് പാകിസ്ഥാന്‍

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് വീണ്ടും തിരിച്ചടി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിഫലമാകുന്നു. ഇത് ആഭ്യന്തര പ്രശ്‌നമാണെന്നുള്ള ഇന്ത്യയുടെ നിലപാട് ലോക രാജ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു.
എന്നാല്‍ ഇതില്‍ തൃപ്തരാകാത്ത പാകിസ്ഥാന് തങ്ങളുടെ അടുത്ത സുഹൃദ് രാജ്യങ്ങളില്‍ നിന്നുപോലും എതിര്‍പ്പ് ഉണ്ടായി. പാകിസ്ഥാനുമായി നല്ല ബന്ധമുള്ള സൗദിയുടേയും യു.എ.ഇ. യുടെയും വിദേശകാര്യ മന്ത്രിമാരെ പാകിസ്ഥാനിലേയ്ക്ക് ക്ഷണിച്ചി
രുന്നു. ഇരുരാഷ്ട്ര നേതാക്കളും പാക്ക് പ്രധാനമന്ത്രിയുമായും, സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തി.
പക്ഷേ, കാശ്മീര്‍ വിഷയത്തില്‍ സൗദിയും യു.എ.ഇ.യും മൗനം പാലിക്കുകയാണ് ഉണ്ടായത്. അതേസമയം ഇരുരാജ്യങ്ങളെയും തങ്ങളോടൊപ്പം നിര്‍ത്താന്‍ സാധിച്ചതായി പാകിസ്ഥാന്‍ നേതൃത്വം അവകാശപ്പെട്ടു. പക്ഷേ, രണ്ട് അറബ് രാജ്യങ്ങളും ഒരുതരത്തിലുള്ള പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്. പാകിസ്ഥാന് അറബ് രാഷ്ട്രങ്ങളിലുള്ള സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
പാകിസ്ഥാന്റെ കശ്മീര്‍ വിഷയത്തിലെ നടപടി പരക്കെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളില്‍ നിന്ന് കാലാകാലങ്ങളായി സാമ്പത്തിക സഹായം സ്വീകരിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. സൗദിയില്‍ ജോലിചെയ്യുന്ന പാകിസ്ഥാന്‍കാരെ ‘കഴിവില്ലാത്തവര്‍’ എന്ന് അര്‍ത്ഥം വരുന്ന ‘മിസ്‌കീന്‍’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ അറബ് ലോകത്തെ ഏറ്റവും വലിയ പ്രവാസസമൂഹമായ ഇന്ത്യക്കാര്‍ അവരുടെ പ്രവര്‍ത്തന മികവും ആത്മാര്‍ത്ഥതയും വിദ്യാ സമ്പന്നതയും കൊണ്ട് ഗള്‍ഫ് മേഖലയുടെ അവിഭാജ്യ ഘടകമായി വിലയിരുത്തപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ സമഗ്ര വികസനത്തിന് ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകള്‍ അറബ് സമൂഹം ഏറെ കൃതജ്ഞതയോടെയാണ് നോക്കിക്കാണുന്നത്.
2016 ല്‍ സൗദി അറേബ്യന്‍ ഭരണാധികാരിയായ സല്‍മാന്‍ രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ ‘കിംഗ് അബ്ദുള്‍ അസീസ്സ സാഷ്’ നല്‍കി ആദരിച്ചു. 2021 ഓടെഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാദ്ഗാനം ചെയ്തു. നേരത്തെ പാകിസ്ഥാന് ഈ വര്‍ഷം 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്തിരുന്നു. അറബ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായുള്ള പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും മേഖലയുടെ വികസനത്തിനും ഈ വ്യാപാര ബന്ധം വഴിവെയ്ക്കും. 2017 – 18 കാലയളവില്‍ പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ ഉള്ള വ്യാപാരം വെറും 7.5 ബില്യണ്‍ ഡോളറിന്റേത് മാത്രമായിരുന്നു. അതേസമയം ഇതേ കാലയളവില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഉള്ള വ്യാപാരക്കരാര്‍ 27.5 ബില്യണ്‍ ഡോളറിന്റേതായിരുന്നു.
പാകിസ്ഥാനോടുള്ള യു.എ.ഇയുടെ നിലപാട് ആശങ്കാ ജനകമായിരുന്നില്ല. ഇന്ത്യയുടെ നിലപാടുകള്‍ ആഭ്യന്തര ഭരണ സംവിധാനത്തിന്റെ ഭാഗമാണെന്നും സ്ഥിരതയ്ക്കും സമാധാന
ത്തിനും വേണ്ടിയുള്ള ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും യു.എ.ഇ. യിലെ അംബാസഡര്‍ അഹമ്മദ്-
അല്‍-ബന്ന വ്യക്തമാക്കി. ആഴ്ചകള്‍ക്ക് ശേഷം യു.എ.ഇ, രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ദ സെയ്ദ്’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇത് പാകിസ്ഥാനെ ഞെട്ടിപ്പിക്കുകയും പാകിസ്ഥാന്‍ സെനറ്റ് ചെയര്‍മാന്‍ സാദിഖ് സാഞ്‌റാനി തന്റെ യു.എ.ഇ., സന്ദര്‍ശനം ഉപേക്ഷിക്കുകയും ചെയ്തു.
എണ്ണ സമ്പന്ന അറബ് രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നടപടിയെ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. ഉയിഖുര്‍ മുസ്ലിങ്ങളെ ബലം പ്രയോഗിച്ച് ചൈനയിലെ തുടര്‍ വിദ്യാഭ്യാസ ക്യാമ്പുകളിലേയ്ക്ക് അയച്ചതിനെ കുറിച്ച് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന് പാകിസ്ഥാന്‍ തെരുവുകളില്‍ ജനങ്ങള്‍ നേതാക്കളോടും സൈന്യത്തോടും ചോദിച്ചു. എന്നാല്‍ ചൈനയും പാകിസ്ഥാനും തമ്മിലുള്ള സാമ്പത്തിക ഇടനാഴി രാജ്യത്തിന് നിര്‍ണായകമാണെന്ന കാര്യവും ജനത്തിന് അറിയാം. യെമനില്‍ ഉണ്ടായ നാശത്തെയോ മരണങ്ങളേയോ കുറിച്ച് പാകിസ്ഥാന്‍ ഒന്നും സംസാരിച്ചതുമില്ല.
സൈനിക – സിവിലിയന്‍ സഹായത്തോടെയുള്ള പാകിസ്ഥാന്റെ നിലപാടുകള്‍ പതിറ്റാണ്ടുകളായി മറ്റുള്ളവരുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ളതുമായിരുന്നു.
നിലവിലെ നയതന്ത്രം പാകിസ്ഥാന് നേട്ടങ്ങള്‍ ഉണ്ടാക്കില്ലെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു. മുസ്ലീം രാജ്യങ്ങളില്‍ നിന്നുംകൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നത് ശോഭനമായിരിക്കി
ല്ലെന്നും അവര്‍ കരുതുന്നു. മാറ്റം വരുത്താത്ത നിലപാടുകള്‍ക്കാണ് പാകിസ്ഥാന്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ഇതര ഇസ്ലാമിക രാജ്യങ്ങള്‍ക്കറിയാം. രാജ്യം നിലവില്‍വന്ന് 72 വര്‍ഷക്കാലത്തി
നിടയ്ക്ക് പ്രതിസന്ധികളില്‍ നിന്നും പുറത്തുവരാന്‍ ഇതുവരെ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. അയല്‍ രാജ്യങ്ങള്‍ എല്ലാം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുമ്പോള്‍ ബാഹ്യശക്തിയുടെ സഹായത്തോടെയുള്ള ഭീകര പ്രവര്‍ത്തന
ങ്ങളില്‍ നിന്നും മുക്തരാകാന്‍ പാകിസ്ഥാന് ഇനിയും കഴിഞ്ഞിട്ടില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ആഗോള നിലപാടുകള്‍ക്ക് തിരിച്ചടിയാകും. ഇത് ചൂണ്ടിക്കാട്ടുന്നത് പരിഹാര നടപടികള്‍ക്കുള്ള സമയം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അതിക്രമിച്ചിരിക്കുന്നു എന്നാണ്.

തയ്യാറാക്കിയത് : കൗശിക്‌റോയ്,
വാര്‍ത്താവിശകലന വിദഗ്ധന്‍

വിവരണം : നരേന്ദ്ര മോഹന്‍