വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറിന്റെ ഫിന്‍ലാന്‍ഡ് സന്ദര്‍ശനം

വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന്റെ മന്ത്രിയെന്ന നിലയിലുള്ള ആദ്യ ഫിന്‍ലന്‍ഡ് സന്ദര്‍ശനമാണിത്. 1950 മുതല്‍ തന്നെ മെച്ചപ്പെട്ട ബന്ധം ഇരുരാജ്യങ്ങളും തമ്മിലുണ്ട്. അതുകൊണ്ടുതന്നെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലു പരി ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടുകള്‍ക്ക് പിന്‍തുണതേടുക യെന്ന പ്രത്യേക ഉദ്ദേശമാണ് സന്ദര്‍ശനത്തിനുള്ളത്. നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ അധ്യക്ഷസ്ഥാനം ഫിന്‍ലന്‍ഡിനാണ് എന്നത് ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഫിന്നിഷ് നേതൃത്വവുമായി ഡോ.ജയശങ്കര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. കാശ്മീരിനെ സംബന്ധിക്കുന്ന 370-ാം അനുച്ഛേദം റദ്ദാക്കി യശേഷം പാകിസ്ഥാന്‍ നടത്തുന്ന കുപ്രചരണങ്ങളുടെ പശ്ചാത്തല ത്തില്‍ ചര്‍ച്ചകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഫിന്നിഷ് പ്രധാനമന്ത്രി ആന്‍ട്ടി റിന്നെ, വിദേശകാര്യമന്ത്രി പെക്കാ ഹാവിസ്റ്റോ എന്നിവരു മായി ഹെല്‍സിങ്കിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയും മേഖലാപ്രധാന്യമുള്ള വിഷയ ങ്ങളും ചര്‍ച്ചയായി.
ഫിന്നിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്‌സില്‍ ഇന്ത്യയും ലോകവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യോഗ ത്തില്‍ അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. വികസനസാധ്യതകള്‍ ആരായുകയും അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന നയം അടിസ്ഥാനമാക്കി ഫിന്‍ലന്‍ഡുമായുള്ള ബന്ധം വളര്‍ച്ചപ്രാപിക്കേണ്ടതിന്റെ ആവശ്യ കതയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ലോകസമ്പദ്‌വ്യവസ്ഥ വിജ്ഞാനാധിഷ്ഠിത മാകുമ്പോള്‍ അതിനനുസൃതമായി ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങളില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ജമ്മുകാശ്മീരില്‍ അടുത്തിടെ കൈക്കൊണ്ട നടപടികള്‍ ദേശസുര ക്ഷയും വികസനവും സല്‍ഭരണവും ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങളില്‍ 40,000 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നപോലെ ഇന്ത്യയിലെ പലഭാഗ ങ്ങളും ഭീകരാക്രമണത്തിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കുന്ന കാര്യം ആഗോളഭീകരവാദത്തെ പരമാര്‍ശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാതരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യും ലോകരാഷ്ട്രങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതി കളില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ സ്ഥിരത ഉറപ്പുവരുത്തേണ്ടതു ണ്ടെന്നും ശ്രീ.ജയശങ്കര്‍ പറഞ്ഞു. സമാധാനം നിലനിര്‍ത്തുന്നതി നായി ഇന്ത്യ മികച്ച സംഭാവനകള്‍ നല്‍കുന്ന കാര്യം വിദേശ കാര്യമന്ത്രി ചൂണ്ടിക്കാട്ടി.
വന്‍ശക്തികളായ ലോകരാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നല്ലബന്ധ മാണ് ഉള്ളതെന്ന് ഡോ.ജയശങ്കര്‍ അറിയിച്ചു. ബഹുസ്വരതയുള്ള ചര്‍ച്ചകള്‍ക്കും ബഹുധ്രുവലോകത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. ആഗോളവിഷയങ്ങളില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാവരും ഉള്‍ക്കൊ ള്ളുന്ന മനുഷ്യകേന്ദ്രീകൃത വികസനത്തെ പിന്‍തുണയ്ക്കുന്ന ഇന്ത്യയുടെ നയം മേഖലാതലത്തിലും ആഗോളതലത്തിലും ഇന്ത്യയുടെ പ്രധാന്യം വ്യക്തമാക്കുന്നതാണ്.
ഫിന്നിഷ് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ടൂലാ ഹാടൈനന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യസമിതിയിലെ അംഗങ്ങള്‍ എന്നിവരു മായി ഡോ.ജയശങ്കര്‍ ചര്‍ച്ച നടത്തി. ഫിന്നിഷ് പ്രസിഡന്റ് സൗലി നീനിസ്റ്റോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ കൗണ്‍ സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഫിന്‍ലന്‍ഡിന് സമ്മാ നിച്ച ഗാന്ധിപ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു.
കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന ഇന്ത്യന്‍ നിലപാടിന് അന്താരാഷ്ട്ര പിന്‍തുണ ഉറപ്പാക്കാനായിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്‍തുണ ഉറപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്. കാശ്മീരില്‍ ഗവണ്‍മെന്റ് സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നതിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന പാകിസ്ഥാന്റെ നടപടികളെ അപലപിക്കുന്ന തിനുമാണ് ജയശങ്കര്‍ ഊന്നല്‍ നല്കിയതെന്ന് അദ്ദേഹത്തിന്റെ പ്രസംഗം വിശകലനം ചെയ്താല്‍ വ്യക്തമാകും. കാശ്മീരിലെ സ്ഥിതിഗതികള്‍ യൂറോപ്യന്‍ യൂണിയന്‍ സസൂക്ഷ്മം നിരീക്ഷി ക്കുന്ന സാഹചര്യത്തില്‍ അധ്യക്ഷപദത്തിലുള്ള ഫിന്‍ലന്‍ഡിനെ ത്തന്നെ ഇന്ത്യയുടെ ദേശസുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യ പ്പെടുത്താനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള താത്പര്യം വ്യക്തമാക്കാനും തന്റെ സന്ദര്‍ശനത്തിലൂടെ ഡോ.ജയ ശങ്കറിന് സാധിച്ചു.

തയ്യാറാക്കിയത് : സംഘമിത്ര ശര്‍മ്മ,
യൂറോപ്യന്‍കാര്യങ്ങളിലെ വിദഗ്ധ

വിവരണം : രഞ്ജിത്ത്