ഐക്യരാഷ്ട്ര പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദിഅഭിസംബോധന ചെയ്തു

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാലാവസ്ഥാ നടപടികള്‍ എന്നീ വിഷയങ്ങളില്‍ ഫലപ്രദമായ അന്താരാഷ്ട്ര സഹകരണം എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐക്യരാഷ്ട്ര പൊതുസഭയുടെ പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്തു. സുസ്ഥിര വികസനം ലക്ഷ്യമിട്ട്, 4 വര്‍ഷം മുന്‍പ് അതായത് 2015 സെപ്റ്റംബര്‍ 25-ന്, യു.എന്‍. പൊതുസമ്മേളനത്തിന്റെ പ്രത്യേക
ഉച്ചകോടിയില്‍ അജണ്ട 2030 എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ദേശീയവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ മുന്നോട്ടുവച്ച നയങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തുന്നതില്‍ അജണ്ട 2030-നുള്ള പങ്ക് വളരെ വലുതാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം നടപ്പാക്കുന്നതിനുള്ള ഒരുസുപ്രധാന സംഭവമായി അജണ്ട 2030കണക്കാക്കപ്പെടുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം ഈ കാഴ്ചപ്പാടിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ നിരവധി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അത്‌ലോകത്ത് പുതിയ പ്രതീക്ഷ നല്‍കിയതായി അദ്ദേഹം പറഞ്ഞു.
5 വര്‍ഷം കൊണ്ട് 370 ദശലക്ഷം അക്കൗണ്ടുകള്‍ ആരംഭിച്ച് ജനങ്ങളെ ബാങ്ക് അക്കൗണ്ടിന് കീഴില്‍ കൊണ്ടുവന്ന ജന്‍ധന്‍ യോജനാ സംരംഭം ദരിദ്ര ജനവിഭാഗത്തെ ശാക്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു.
ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ഡേറ്റായുടെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയിലൂടെ

അഴിമതിരഹിത ഭരണം സാധ്യമാക്കാനായി. ഇതിലൂടെ 1.2 ബില്യന്‍ ഇന്ത്യന്‍ ജനതയെ ഡിജിറ്റലായി ശാക്തീകരിക്കാന്‍ കഴിഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയിന്‍ കീഴില്‍ 110 ദശലക്ഷം ശുചിമുറികള്‍ നിര്‍മ്മിച്ചു നല്‍കി, ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ പദ്ധതിയിലൂടെ പാവപ്പെട്ട 500 ദശലക്ഷം ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കി.
2025-ഓടെ രാജ്യത്തിന് ക്ഷയരോഗം തുടച്ചുനീക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 5 വര്‍ഷത്തിനുള്ളരാജ്യത്ത് 150 ദശലക്ഷം വീടുകളില്‍ ജലവിതരണം ഉറപ്പാക്കും. 2022-ഓടെ 20 ദശലക്ഷം പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
കാലാവസ്ഥാ വ്യതിയാനത്തിനുള്ള നടപടികളെക്കുറിച്ച് ശ്രീ.മോദി സംസാരിച്ചു. പുനുരുപയോഗ ഊര്‍ജ്ജോല്പാദനത്തിനുള്ള ദേശീയലക്ഷ്യം 175 ജിഗാവാട്ടില്‍ നിന്ന് 450 ജിഗാവാട്ടായി ഉയര്‍ത്തും.
5 വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വ്യാപനവും ഉപയോഗവും നിരോധിക്കും. അന്താരാഷ്ട്ര സൗരസഖ്യം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നടപടികളെക്കുറിച്ച്

ഇന്ത്യ കൈക്കൊണ്ട ആഗോള നേതൃത്വസംരംഭങ്ങളെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളെ നേരിടാനായി ആഗോളദുരന്ത നിവാരണ അടിസ്ഥാന മാര്‍ഗ്ഗങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ശ്രീ. മോദി ചര്‍ച്ച ചെയ്തു. പൊതുജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സബ്കാസാത്ത്, സഖ്കാവികാസ് സബ്കാആശ്വാസ് എന്ന നമ്മുടെ ലക്ഷ്യം ഇന്ത്യന്‍ ജനതയുടെ ക്ഷേമം മാത്രമല്ല ലക്ഷ്യം വയ്ക്കുന്നതെന്നും മറിച്ച് ലോകജനതയുടെ ക്ഷേമം കൂടിയാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക പാരമ്പര്യത്തെ വരച്ചു കാട്ടിയ തമിഴ്കവി കനിയന്‍ പുങ്കുന്ദ്രന്റെ വാക്കുകളെ ഉദ്ധരിച്ച്, എല്ലാദേശത്തിലുമുള്ള ഏവര്‍ക്കും വേണ്ടിയാണ് നാം നിലകൊള്ളുന്നതെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 1893-ലെ ലോക പാര്‍ലമെന്റ് മതസമ്മേളനത്തില്‍
സ്വാമിവിവേകാനന്ദന്‍ നടത്തിയ പ്രസംഗം സമാധാനത്തിന്റെ മഹത്വത്തെയാണ് മുന്നോട്ടുവച്ചതെന്നും മഹാത്മാഗാന്ധി

സത്യത്തിനും അഹിംസയ്ക്കുമാണ് പ്രാധാന്യം നല്‍കിയിരുന്നതെന്നും ശ്രീ. മോദി പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍, സാമൂഹികജീവിതം, വ്യക്തിജീവിതം, സമ്പദ് വ്യവസ്ഥ, സുരക്ഷ, കണക്ടിവിറ്റി, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ വസമൂലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ശ്രീ. മോദി പറഞ്ഞു.
ബഹുസ്വരതയ്ക്കായി അത് യു.എന്നിന്റെകൂട്ടായ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാന്‍ അംഗരാജ്യങ്ങള്‍ 2019 ജൂണില്‍അംഗീകരിച്ച പ്രമേയം നടപ്പാക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ ഈ 74-ാമത് സെക്ഷന് അധികാരമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
2020 സെപ്റ്റംബറില്‍ ചേരുന്ന യു.എന്നിന്റെ 75-ാം വാര്‍ഷിക ഉച്ചകോടിയില്‍ ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കലില്‍ ഇന്ത്യയ്ക്കും കാര്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി തന്റെ യു.എന്‍. പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി

തയ്യാറാക്കിയത്: അംബാസിഡര്‍അശോക്മുഖര്‍ജി
ഐക്യരാഷ്ട്രസഭയിലെഇന്ത്യയുടെ മുന്‍ സ്ഥിരം പ്രതിനിധി

വിവരണം : തുളസിദാസ്