ആഗോളതലത്തില്‍ ബ്രിക്സിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊ
ണ്ടാണ് അതിന്റെ പതിനൊന്നാമത് ഉച്ചകോടിക്ക് ബ്രസീലിയയില്‍ തിരശ്ശീല വീണത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ആഗോള വളര്‍ച്ചയ്ക്ക് ശക്തമായ സംഭാവനകള്‍ നല്കാന് ബ്രിക്സിന് സാധിച്ചതായി ബ്രിക്സ് രാഷ്ട്ര നേതാക്കന്മാരുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ബ്രിക്സിന്റെ ആവിര്‍ഭാവം ലോക സാമ്പത്തിക രംഗത്തിന്റെ ദിശാമാറ്റത്തെ
യാണ് സൂചിപ്പിക്കുന്നത്. നൂതന ഭാവി ലക്ഷ്യമിട്ടുള്ള സാമ്പത്തിക വളര്‍ച്ച എന്നതായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. പുതുമയുള്ളതും നൂതനവുമായ ആശയങ്ങളാണ് ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും നിലനിര്‍ത്തുന്നതും.
ഐക്യരാഷ്ട്ര സഭ, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് ബ്രിക്സ് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പല കോണുകളില്‍ നിന്നും ബഹുസ്വരത ആക്രമിക്കപ്പെടുമ്പോള്‍ അതിനെ ചേര്‍ത്തു പിടിക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ നിലപാട് വേറിട്ടു നില്ക്കുന്നു. ലോകത്തില്‍ ബഹുസ്വരതയെ കടന്നാക്രമിക്കുന്നവര്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതെന്നുള്ള വസ്തുതയാണ് വിരോധാഭാസമായിട്ടു
ള്ളത്. ആഗോളവല്ക്കരണത്തെ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അതിനെതിരായി നിലകൊള്ളണമെന്നാണ് വികസ്വര രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. ബഹുസ്വരത സമാധാനത്തിനും സുരക്ഷയ്ക്കും എന്ന പോലെ സുസ്ഥിര വികസനത്തിനും, മനുഷ്യാവകാശ സംരക്ഷണത്തിനും, മൗലിക അവകാശങ്ങള്‍ക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ ഭീകരപ്രവര്‍ത്തനത്തിന്റെ ഭീതിയില്‍ നിന്നും മുക്തമാകാന്‍ ആഗോള പിന്തുണ തേടുകയാണ്. ബ്രിക്സ് അംഗരാജ്യങ്ങളായ ഇന്ത്യയും റഷ്യയും ചൈനയും ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണ്. അതുകൊണ്ട് തന്നെയാണ് ബ്രസീലിയ ഉച്ചകോടി എല്ലാവിധത്തിലുമുള്ള ഭീകര ആക്രമണത്തെയും അപലപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, സമ്പൂര്‍ണ സമ്മേളനത്തില്‍ വച്ച് ഭീകര പ്രവര്‍ത്തനത്തിനെതിരെ അസന്നിഗ്ദ്ധമായ നിലപാട് പ്രഖ്യാപിച്ചു. വികസനത്തിനും സമാധാനത്തിനും എതിരേയുള്ള ഭീഷണിയെന്നാണ് ഭീകരവാദത്തെ അദ്ദേഹം സൂചിപ്പിച്ചത്. ഇതുമൂലം സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ലക്ഷം കോടി ഡോളറാണ് നഷ്ടമെന്നും വികസിത രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച 1.5% ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ലോക വ്യാപാരത്തിന്റെ 15% ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരമാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിയണം. ബ്രിക്സ് വാണിജ്യഫോറം അംഗരാജ്യങ്ങള്‍ക്കിടയിലെ വാണിജ്യ – സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് സംയുക്ത പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുള്ളത്. രൂക്ഷമായ കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടുന്ന സമയത്ത് 2030 ലെ സുസ്ഥിര വികസന അജണ്ട നടപ്പിലാക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്ര ചട്ടക്കൂടില്‍ നിന്നുകൊണ്ടുള്ള യോഗത്തില്‍ പാരീസ് ഉടമ്പടി നടപ്പിലാക്കുന്നതിന് ബ്രിക്സ് രാജ്യങ്ങളും പിന്തുണ അറിയിച്ചു.
ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ രാഷ്ട്രപതിമാരുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ച ഗുണഫലങ്ങളുണ്ടാക്കുന്നതായിരുന്നു. അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍- ബൊള്‍സൊനാരൊ സ്വീകരിച്ചതിനാല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാകും.
ബ്രിക്സ് രാജ്യങ്ങള്‍ നേടിയ ആഗോള വിശ്വാസം ‘പുതുവികസന ബാങ്ക്’ രൂപീകരിക്കാന്‍ കാരണമായത്. ഈ പുതുവികസന ബാങ്ക് നേടിയ വളര്‍ച്ചയില്‍ ബ്രസീലിയന്‍ ഉച്ചകോടി സംതൃപ്തി രേഖപ്പെടുത്തുകയും അംഗരാജ്യങ്ങളില്‍ പുതുവികസന ബാങ്കുകളുടെ പ്രാദേശിക ശാഖ തുറക്കുവാനും ധാരണയായി. ബ്രിക്സ് രാജ്യങ്ങളുടെ സംസ്ഥാപനത്തോടെ ശാസ്ത്ര സാങ്കേതിക കാഴ്ചപ്പാടില്‍ പുതിയ ഒരു കാഴ്ചപ്പാട് കെട്ടിപ്പടുത്തു. ഇത്തരത്തിലുള്ള ഊര്‍ജ്ജസ്വലതയുള്ള സംഘടനകളും വിഭാഗങ്ങളും വെറുമൊരു ധാരണമാത്രമല്ല മറിച്ച് സുസ്ഥിരത ഉറപ്പിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ സാമൂഹ്യ പുരോഗതിക്ക് അനുഗുണമായ സമ്പദ് വ്യവസ്ഥയ്ക്കാണ് ബ്രിക്സ് കടപ്പെട്ടിരിക്കുന്നത്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : ഡോ. ആഷ് നരെയ്ന് റോയ്
ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സോഷ്യല്‍ സയന്‍സസ്
വിവരണം : നരേന്ദ്ര മോഹന്‍