രാജ്യസഭയുടെ 250-ാം സമ്മേളനം

പാര്‍ലമെന്റില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാനപങ്ക് മഹത്തായ രീതിയില്‍ വിളംബരം ചെയ്തു കൊണ്ട് രാജ്യസഭ അതിന്റെ 250-ാം സമ്മേളനം മനോഹരമായ രീതി അടയാളപ്പെടുത്തി. 1952-ല്‍ രാജ്യസഭ ആദ്യം സമ്മേളിച്ചതു മുതല്‍ രാജ്യ താത്പര്യങ്ങള്‍ക്കായിരുന്ന മുന്‍ഗണന നല്കിയിരുന്നത്. 1952-ലെ ഹിന്ദു വിവാഹ മോചന ബില്‍, മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ ബില്‍ തുടങ്ങി, 2019-ലെ ജമ്മുകശ്മീര്‍ പുനഃസംഘടനാബില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രങ്ങള്‍ സൗന്ദര്യവും ഗംഭീരവുമായ അടയാളപ്പെടുത്തലുകള്‍ക്ക് രാജ്യസഭ സാക്ഷിയായിട്ടുണ്ട്.

വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും രാജ്യസഭ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. അതേസമയം നഷ്ടപ്പെട്ട സമയവും അവസരവും ഒരുക്കി സഭയുടെ പ്രവര്‍ത്തനമുള്ള കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി അതിന്റെ കഴിവുകള്‍ രാജ്യത്തിന് ഗുണമാക്കാന്‍ ഇനിയും നാം മുന്നേറേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
1952 മെയ് 13-ന് നടന്ന ആദ്യ സെക്ഷന്‍ മുതല്‍ 2019 ആഗസ്റ്റ് 7-ന് നടന്ന 249-ാമത് സെക്ഷന്‍ വരെ ആകെ 5466 സിറ്റിംഗുകള്‍ രാജ്യസഭയില്‍ നടന്നു. ഈ കാലയളവിനുള്ളില്‍ 108 ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഉള്‍പ്പെടെ 3817 ബില്ലുകള്‍ പാസ്സാക്കി കഴിഞ്ഞ 67 വര്‍ഷത്തെ ചരിത്രത്തിനിടയില്‍. ഇക്കാലയളവില്‍ 208 സ്ത്രീകളും 137 നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉള്‍പ്പെടെ 2282 പേര്‍ക്ക് രാജ്യസഭാംഗത്വം ലഭിച്ചു. 1950 കള്‍ മുതല്‍ ഇന്നു വരെ സഭ അര്‍ത്ഥവത്തായ യാത്രയാണ് നടത്തിയത്.
രാജ്യത്തിന്റെ ദ്വിമുഖ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ലോക്‌സഭ ഈ കാലാവധി അഞ്ച് വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരം രാഷ്ട്രപതി പിരിച്ചു വിടുന്നത് വരെയോ ആണ്. എന്നാല്‍ രാജ്യസഭയ്ക്ക് നിത്യജീവനാണ്.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ സവിശേഷതയാണ് വൈവിധ്യാതിഷ്ഠിതമായ ചിന്താധാരകളെന്ന് സഭയുടെ 250-ാമത് സെക്ഷനില്‍ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ഭരണഘടനാ വിഭാവനം ചെയ്തതനുസരിച്ച് രാജ്യത്തെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമാണ് രാജ്യസഭയെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളേറെയായി ഇത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സംഭാവനകള്‍ നല്കിവരുന്നു. ദാരിദ്ര്യം, നിരക്ഷരത, രോഗം, തൊഴിലില്ലായ്മ, ഭീകരത, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുതലായവയ്‌ക്കൊക്കെ പരിഹാരം കാണാന്‍ രാജ്യസഭയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.
അടുത്ത കാലത്ത് ചരക്ക് സേവന നികുതി, മുത്തലാഖ് നിയമം. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള സംവരണം, അനുച്ഛേദം 370 റദ്ദാക്കല്‍ തുടങ്ങിയ നിര്‍ണ്ണായക ബില്ലുകള്‍ പാസ്സാക്കാന്‍ രാജ്യസഭയ്ക്ക് കഴിഞ്ഞു. അനുച്ഛേദം 370 സംബന്ധിച്ച് രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ശ്രദ്ധ നേടിയിരുന്നു. ജമ്മുകശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്കിയിരുന്ന ഭരണഘടനാ അനുച്ഛേദം 370 രാജ്യസഭയില്‍ ആദ്യത്തെ അദ്ധ്യക്ഷന്‍ ഗോപാലസ്വാമി അയ്യങ്കാറാണ് അവതരിപ്പിച്ചതെങ്കില്‍ അതേ രാജ്യസഭ തന്നെയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ തീരുമാനം റദ്ദാക്കിയതും.
രാജ്യസഭയ്ക്ക് മറ്റൊരു മഹത്വം കൂടിയുണ്ട്. ജീവിതത്തിന്റെ നാനാതുറകളിലുള്ള മൂല്യമുള്ള പൗരന്മാരെ സഭ ആകര്‍ഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ.ഭീംറാവു അംബേദ്കര്‍ രണ്ടു തവണ രാജ്യസഭയില്‍ അംഗമായിരുന്നു. കലാശാസ്ത്രം, കായികം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള രാജ്യസഭ ഗുണം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം നിര്‍ണ്ണായക വിഷയങ്ങള്‍ക്ക് ഗുണനിലവാരവും മൂല്യവും കൊണ്ടുവന്നു. മാത്രമല്ല ഉപരിസഭയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്സാഹവും ജീവനും പ്രദാനം ചെയ്തു.
രാജ്യസഭയിലെ ശാസ്ത്രജ്ഞന്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്‍, സര്‍വ്വകലാശാലാ പ്രൊഫസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യം രാജ്യത്തിന്റെ ജനാധിപത്യ മനോഭാവത്തെ സമ്പന്നമാക്കുക മാത്രമല്ല ദേശീയ കാഴ്ചപ്പാടിന്റെ പ്രാധാന്യം വിശേഷിപ്പിക്കുകയും ചെയ്യുമെന്നത് 2003-ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് രാജ്യസഭയില്‍ 200-ാമത് സമ്മേളന വേളയില്‍ പറഞ്ഞത് ശ്രീ.മോദി ഉദ്ധരിച്ച് സംസാരിച്ചു.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയെന്നറിയപ്പെടുന്ന രാജ്യസഭ ഒരു നാഴികകല്ല് പിന്നിടുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വ്യവസ്ഥക്കനുസരിച്ച് ലോകരാജ്യങ്ങള്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന സമയം കൂടിയാണ്. രാജ്യസഭയുടെ ഈ പാരമ്പര്യം ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമുക്ക് ഏറെ അഭിമാനത്തിന് വക തരുന്നു.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

തയ്യാറാക്കിയത് : ശങ്കര്‍ കുമാര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
വിവരണം : തുളസിദാസ്