‘പാകിസ്ഥാന്‍ തിരക്കിലാണ് ‘

ഒട്ടേറെ പ്രശ്‌നങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാന്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി രസകരമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം മുഴുവന്‍ പാകിസ്ഥാനിലെ രാഷ്ട്രീയക്കളികള്‍ മൗലാന ഫസ്‌ലുര്‍ റഹ്മാന്റെ ‘ആസാദി മാര്‍ച്ചി’നെ ചുറ്റിപ്പറ്റിയായി രുന്നു. കൂടാതെ, രാജ്യത്ത് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെ വിദേശത്ത് ചികിത്സയ്ക്ക് പോകാന്‍ അനുവദിക്കുന്നത് സംബന്ധിച്ചും, ചൂടേറിയ വാഗ്വാദം നടക്കുകയായിരുന്നു. പാകിസ്ഥാനിലെ അച്ചടി -ദൃശ്യ മാധ്യമങ്ങള്‍ ആ രാജ്യത്തിന്റെ ഭാവി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇത്തരം പ്രശ്‌നങ്ങള്‍ക്കാണ് ഈ അവസരത്തില്‍ പ്രാധാന്യം നല്കിയത്.
ഒക്‌ടോബര്‍ 27 ന് സുക്കൂറില്‍ നിന്ന് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമാബാദില്‍ എത്തിച്ചേര്‍ന്ന ഫസ്‌ലുറിന്റെ ‘ആസാദി മാര്‍ച്ച്’ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. റാലി യുടെ പ്രധാന ഉദ്ദേശ്യം ഇമ്രാന്‍ ഗവണ്‍മെന്റിനെ താഴെയിറക്കുക എന്നതായിരുന്നു, ലക്ഷ്യം നേടാതെ അദ്ദേഹത്തിന്റെ അനുയായി കള്‍ ഇസ്ലാമാബാദ് വിട്ടുപോകില്ലെന്നും പ്രഖ്യാപിച്ചിരുന്നു. റാലി യുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുകയും, പ്രതിഷേധം ഗവണ്‍മെന്റിനെ പിടിച്ചുകുലുക്കുന്ന തരത്തില്‍ ഗൗരവതരമാകു മെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുകയും ചെയ്തു.
പ്രതിഷേധക്കാരോട് ഒരു തരത്തില്‍ കടുത്ത നിലപാടുകളും മറ്റൊരു തരത്തില്‍ പരിഭ്രാന്തിയും ഉണ്ടായതോടെ ഗവണ്‍മെന്റ് ഫസ്‌ലുറുമായും പ്രധാന പ്രതിപക്ഷ നേതാക്കളുമായും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറായി. ഇത് പ്രതിഷേധം തണുപ്പിക്കാന്‍ ഇടയാ ക്കി. ഇതോടെ ഇമ്രാന്‍ ഗവണ്‍മെന്റിന്റെ പരാജയം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സമരമുറ ചെറിയ പട്ടണങ്ങളിലേക്ക് വ്യാപിപ്പി ക്കാന്‍ മൗലാന അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിഷേധ ത്തിന്റെ മുനയൊടിക്കാനും, മാര്‍ച്ച് ഇസ്ലാമാബാദില്‍ എത്തിച്ചേര്‍ ന്നാലുടന്‍ അവസാനിപ്പിക്കാന്‍ ഫസലുറില്‍ സമ്മര്‍ദ്ദം ചെലുത്താ നും സൈന്യത്തിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം ശക്തിയാര്‍ജ്ജിക്കുമ്പോള്‍ തന്നെ, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിദേശത്ത് ചികിത്സയ്ക്കായി കൊണ്ടുപോകുന്ന കാര്യം മാധ്യമ ങ്ങളില്‍ ചര്‍ച്ചാ വിഷയമായി. റാലിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു ഇത്.
കടുത്ത ഹൃദ്രോഗമുള്ള നവാസ് ഷെരീഫ് അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ തന്നെ മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനായി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരു ന്നു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞ് അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ട നവാസ് ഷെരീഫിന് ലാഹോര്‍ കോടതി ജാമ്യം അനുവദിച്ചു.
എന്നിരുന്നാലും എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ നിന്ന് നവാസിന്റെ പേര് നീക്കം ചെയ്യാന്‍ പാക് ഗവണ്‍മെന്റ് വിമുഖത കാട്ടുകയും 700 കോടി രൂപയുടെ ബോണ്ട് നല്‍കിയാല്‍ നാല് ആഴ്ചത്തേക്ക് ഒറ്റത്തവണ എക്‌സിറ്റ് നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ മുസ്ലീം ലീഗ് – നവാസ് പാര്‍ട്ടി, പാക് ഗവണ്‍മെന്റിന്റെ ഈ വാഗ്ദാനം നിരസിച്ചു. ഒടുവില്‍ ലാഹോര്‍ കോടതി വീണ്ടും ഇടപെട്ട് നവാസിനെ വിദേശ യാത്രയ്ക്ക് അനുവദിക്കണമെന്ന് ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചു.
അങ്ങനെ കഴിഞ്ഞ ബുധനാഴ്ച ഖത്തര്‍ എയര്‍ ആംബുലന്‍ സില്‍ നവാസ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി.
അഴിമതിക്കാരെയും, ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയും പാലായനം ചെയ്യാന്‍ അനുവദിക്കില്ലെന്ന ഇമ്രാന്റെ കര്‍ശന നിലപാടിന് അയവു വരുത്താന്‍ സൈന്യം നിശ്ശബ്ദമായി അദ്ദേഹ ത്തെ പ്രേരിപ്പിക്കുന്നതായി ഉഹോപോഹങ്ങള്‍ ഉണ്ടായിരുന്നു.
രാഷ്ട്രീയ സ്വാധീനമുള്ള നവാസിന്, ഇളവുകള്‍ നല്‍കില്ലെന്ന് നിര്‍ബന്ധം പിടിച്ച ഇമ്രാന്‍ തന്റെ ‘നയാ പാകിസ്ഥാന്‍’ സിദ്ധാന്ത ത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമം പാടില്ലെന്ന റിയാസത് – ഇ – മദീന നടപ്പാക്കാന്‍ അനാവശ്യമായി ശ്രമിക്കുക യും ചെയ്തിരുന്നു.
കഥ ഇവിടെ അവസാനിക്കുന്നില്ല. നവാസ് കേസില്‍ മലക്കം മറിഞ്ഞ ഇമ്രാന്‍ തന്റെ നിലപാട് മാറ്റാന്‍ ശ്രമിച്ചതിന് കോടതിയെ കുറ്റപ്പെടുത്തി. എന്നാല്‍ സ്വന്തം ഗവണ്‍മെന്റ് എടുത്ത തീരുമാന ത്തിന് നീതിന്യായ വ്യവസ്ഥയെ കുറ്റപ്പെടുത്തരുതെന്ന് കോടതി യും ഇമ്രാനെ ശാസിച്ചു. ഇത് ഇമ്രാന്റെ നയങ്ങളില്‍ മറ്റൊരു വിമര്‍ശനത്തിന് ഇടയാക്കിയേക്കും. ഇത്തരം പ്രശ്‌നങ്ങളില്‍ ഭരണകര്‍ത്താക്കള്‍ ദുര്‍ബലരാകുമ്പോള്‍ പാക് സൈന്യത്തിന്റെ ഇടപെടല്‍ ഭരണത്തിലും, രാഷ്ട്രീയത്തിലും കൂടുതല്‍ ശക്തമാകും.
പണപ്പെരുപ്പവും, അവശ്യവസ്തുക്കളായ ഉള്ളിയുടേയും, തക്കാളിയുടേയും വില മാനംമുട്ടെ ഉയരുകയും ചെയ്തുകൊണ്ടി രിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്ന ഇത്തരം രാഷ്ട്രീയ പ്രക്ഷുബ്ധതകള്‍ ഇമ്രാന്‍ ഗവണ്‍മെന്റിനോ, പാകിസ്ഥാനിലെ ജനാധിപത്യത്തിനോ ഭാവിയില്‍ ഗുണകരമാ കാനിടയില്ല.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.

 

തയ്യാറാക്കിയത് : ഡോ. അശോക് ബഹുരിയ
സീനിയര്‍ ഫെലോ, സൗത്ത് ഏഷ്യ കേന്ദ്രം – IDSA.
വിവരണം : അനില്‍കുമാര്‍.എ